സോളിഡാരിറ്റിയുടെ ജനകീയ കൃഷിത്തോട്ടം കീഴൂര്‍-ചാവശേãരി പഞ്ചായത്ത് പ്രസിഡന്റ് കെ. റഷീദ് ഉദ്ഘാടനം ചെയ്യുന്നു.
വിലക്കയറ്റത്തിനെതിരെ
ജനകീയ കൃഷിത്തോട്ടം
ജനകീയ കൃഷിത്തോട്ടം
മട്ടന്നൂര്‍: രൂക്ഷമായ വിലക്കയറ്റത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി മട്ടന്നൂര്‍ ഏരിയയിലെ സോളിഡാരിറ്റി പ്രവര്‍ത്തകരുടെ കര്‍മശേഷി ഉപയോഗിച്ച് ഐഡിയലില്‍ 12 സെന്റ് സ്ഥലത്ത് ഒരുക്കിയ കൃഷിത്തോട്ടം കീഴൂര്‍-ചാവശേãരി പഞ്ചായത്ത് പ്രസിഡന്റ് കെ. റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഷജീറ ടീച്ചര്‍ മുഖ്യാതിഥിയായിരുന്നു. ഇതര യുവജന പ്രസ്ഥാനങ്ങള്‍ക്കുകൂടി ഏറ്റെടുക്കാവുന്നതും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളാണ് സോളിഡാരിറ്റിയുടേതെന്ന് കെ. റഷീദ് പറഞ്ഞു.
പ്രവര്‍ത്തകരുടെ അധ്വാനം കൂട്ടിച്ചേര്‍ത്ത് കുറഞ്ഞ ചെലവില്‍ സോളിഡാരിറ്റി കുടിവെള്ള പദ്ധതി പോലുള്ളവ മാതൃകയാക്കി നാടിന്റെ വികസനത്തിന് യുവാക്കളുടെ കര്‍മശേഷി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്ന് മുഖ്യാതിഥിയായ ഷജീറ ടീച്ചര്‍ പറഞ്ഞു. പി.സി. മുനീര്‍, രവീന്ദ്രന്‍ മാസ്റ്റര്‍, ഫാത്തിമ എന്നിവര്‍ സംസാരിച്ചു. ഏരിയാ പ്രസിഡന്റ് കെ. സാദിഖ് അധ്യക്ഷത വഹിച്ചു. കൃഷിത്തോട്ടം കണ്‍വീനര്‍ അന്‍സാര്‍ ഉളിയില്‍ സ്വാഗതവും നൌഷാദ് മേത്തര്‍ നന്ദിയും പറഞ്ഞു.
COURTESY: Madhyamam/08-02-2011

No comments:
Post a Comment
Thanks