വേനല്‍ച്ചൂട്്; ജാഗ്രത പാലിക്കണം
ജില്ലയില്‍ കഠിനമായ വേനല്‍ച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രമേഷ് അറിയിച്ചു. വേനല്‍ക്കാലത്ത് ധാരാളമായി വെള്ളം കുടിക്കണം. ദാഹം തോന്നുന്നില്ലെങ്കില്‍പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും രണ്ടുമുതല്‍ നാലുവരെ ഗ്ലാസ് വെള്ളം കുടിക്കണം. ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളമോ നാരങ്ങാവെള്ളമോ കുടിക്കണം.
യാത്രാവേളകളിലും വേണ്ടത്ര വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. പഴവര്‍ഗങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കണം. വെയിലത്ത് പണിയെടുക്കുന്നവര്‍ ജോലിസമയം ക്രമീകരിക്കണം. ഉച്ച 12 മുതല്‍ മൂന്നു വരെയുള്ള സമയം വിശ്രമത്തിന് നീക്കിവെക്കണം. ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടക്കിടെ തണലത്തേക്ക് മാറിനില്‍ക്കുകയും വെള്ളം കുടിക്കുകയും ചെയ്യണം.
കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക, ചൂട് കൂടുതലുള്ള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക. കാല്‍നടക്കാര്‍ കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക, വീടിനകത്ത് ധാരാളം കാറ്റു കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്തുപോകത്തക്ക രീതിയിലും വാതിലുകളും ജനലുകളും തുറന്നിടുക. വ്യക്തിശുചിത്വം പാലിക്കുക, ദിവസവും രണ്ടുനേരം കുളിക്കുക, വിയര്‍പ്പ് കൂടുതലുള്ളവര്‍ കൈയും മുഖവും ഇടക്കിടെ കഴുകുക, 65 വയസ്സിനുമേല്‍ പ്രായമുള്ളവരുടെയും നാലു വയസ്സിനുതാഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെയും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക എന്നിവയും പാലിക്കേണ്ടതാണ്.
ജലലഭ്യത കുറയുന്നതുകൊണ്ടും വെള്ളത്തിന്റെ ഗുണമേന്‍മ മോശമാകുന്നതുകൊണ്ടും വയറിളക്ക രോഗങ്ങളും മറ്റ് ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയും വേനല്‍ക്കാലത്ത് കൂടുതലായി ഉണ്ടാകാറുള്ളതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുകയും വീടിനു പുറത്തു പോകുമ്പോള്‍ കുടിവെള്ളം കരുതുകയും റോഡരികിലും മറ്റും വില്‍പനക്കു വെച്ചിരിക്കുന്ന ഗുണമേന്‍മ ഉറപ്പില്ലാത്ത പാനീയങ്ങള്‍ കഴിക്കാതിരിക്കുകയും ചെയ്യണം.
കിണറുകള്‍ ബ്ലീച്ചിങ് പൌഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക, ചീഞ്ഞതും മോശമായതുമായ പഴവര്‍ഗങ്ങള്‍ കഴിക്കാതിരിക്കുക, ഭക്ഷണ സാധനങ്ങള്‍ ഈച്ചയും മറ്റു പ്രാണികളും വരാതെ മൂടിവെക്കുക, വയറിളക്കമുണ്ടെങ്കില്‍ ഒ.ആര്‍.എസ് ലായനി കഴിക്കുക, അല്ലെങ്കില്‍ ഉപ്പിട്ട കഞ്ഞിവെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം കഴിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും ഡി.എം.ഒ അറിയിച്ചു.

No comments:
Post a Comment
Thanks