നിറുത്തിപ്പോയി
കാദര്‍ഹാജി അഥവാ ക്വാളിറ്റി കാദര്‍ ഹാജി അദ്ദേഹത്തിന്‍റെ--അബ്ദുല്ല മുക്കണ്ണി--
തനിക്കവകാശപ്പെട്ട വിലപ്പെട്ട പ്രവാസ ജീവിതം ആരും വെറുതെ ത്യജിക്കാറില്ല.
തനിക്കവകാശപ്പെട്ട വിലപ്പെട്ട പ്രവാസ ജീവിതം ആരും വെറുതെ ത്യജിക്കാറില്ല.
പ്രവാസ ജീവിതം മതിയാക്കി പോയി. വളരെ നാളുകള്‍ക്കു ശേഷം അയാളുടെ പഴയ ഒരു സുഹൃത്ത്
വടകരക്കാരന്‍ മുഹമ്മദും ഞാനും കാറില്‍ ഒന്നിച്ചുള്ള യാത്രയിലായിരുന്നു
ജിദ്ദയില്‍ നിന്ന് റിയാദ് വരെ. എട്ടൊമ്പത് മണിക്കൂര്‍
യാത്രയില്‍ ഞങ്ങള്‍ ഒട്ടുവളരെ കാര്യങ്ങള്‍ സംസാരിച്ച കൂട്ടത്തില്‍
ക്വാളിറ്റി കാദര്‍ഹാജിയെ കുറിച്ചായി സംസാരം മുഴുവനും. നുക്ക്
മുന്നിലില്ലാത്തവരെ കുറിച്ച് ഉള്ളതും ഇല്ലാത്തതും പറയുകയും
അത്കേട്ടു കോള്‍മയിര്‍കൊള്ളുകയും ചെയ്യുകയാണല്ലൊ നമ്മുടെ
രീതി. മറ്റുള്ളവരുടെ കാര്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കുന്നത് നമുക്കൊ
ക്കെ വളരെ സുഖമുള്ള ഏര്‍പ്പാടാണ്. മത്രമല്ല മനുഷ്യന്റെ ഇറച്ചി
നല്ല രുചിയാണെന്ന് (കാനി ബാളിസം ) ഫ്രാന്‍സിസ് ഇട്ടിക്കോര
എന്ന പുസ്തകത്തില്‍ ടി.ഡി.രാമകൃഷ്ണന്‍ പ്രത്യകം പറഞ്ഞിട്ടു
മുണ്ട് .
കാല്‍നൂറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിക്കുക അത്ര വലിയ
കാര്യമല ല്ലോ. പക്ഷേ എനിക്ക് ക്വാളിറ്റി കാദര്‍ഹാജിയെ നന്നായി
അറിയാം, അതുകൊണ്ടാണ് ഇക്കാര്യത്തില്‍ ഞാന്‍ അത്ഭുതപ്പെടുന്നത്!
മുഹമ്മദിന്‍റെയും എന്റെയും നല്ലൊരു സുഹൃത്താ
യിരുന്നു കാദര്‍ഹാജി. എന്തെങ്കിലും സാധനങ്ങള്‍ വാങ്ങുമ്പോഴും
മറ്റുചിലപ്പോള്‍ ക്വാളിറ്റിയുള്ള നല്ല ഉപദേശങ്ങള്‍ക്കുമായി ഞാന്‍
അദ്ദേഹത്തെ തേടിപ്പോയിരുന്നു. കാദര്‍ഹാജിക്ക് ഏകദേശം അമ്പതു വയസ്.
പ്രവാസത്തിന്റെ കാല്‍നൂറ്റാണ്ടും ദാമ്പത്യത്തിന്‍റെ രണ്ടുപതിറ്റാണ്ടിനും.
ഒടു
വില്‍ അദ്ദേഹം നിറുത്തി പോയി..
എന്നാലും, എന്തായിരിക്കും അദ്ദേഹത്തെ
പോലുള്ള ഒരാള്‍ പെട്ടെന്ന് നിര്‍ത്തിപ്പോകാന്‍ കാരണം?
എന്നാല്‍ ക്വാളിറ്റിയെ പോലെയുള്ള ഒരാള്‍,
സൌദിയിലെ എണ്ണപ്പെട്ട കമ്പനിയില്‍ അക്കൌണ്ടന്റ്.
നല്ലശമ്പളം, സാമൂഹിക സേവന രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വത്തിന്റെ ഉടമ .
പറ്റുമെങ്കില്‍ ജീവിതകാലം മുഴുവനും ഗള്‍ഫില്‍ നില്‍കാന്‍ ശ്രമിക്കുന്ന
ഒരാള്‍ നിര്‍ത്തിപ്പോവുകയോ?
ഇത്തരത്തിലൊരാള്‍! അതും ഒരുയാത്രയയപ്പ് യോഗം പോലും
സംഘടിപ്പിക്കാന്‍ ഒരു സംഘടനക്കും അവസരം കൊടുക്കാതെ.
പ്രവാസി സമൂഹത്തിന്‍റെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങാതെ.
ആരോരുമറിയാതെ പെട്ടെന്നൊരുനാള്‍ പ്രവാസം അവസാനിപ്പിച്ചു
പോയതിന്റെ പിന്നിലെ ഗുട്ടന്‍സ് ഒരു സെന്‍സേഷന് വകയുണ്ടെന്ന്
പത്രപ്രവര്‍ത്തകനായ ഞാന്‍ മനസ്സിലാക്കി.
എന്റെറ അടക്കാനാവാത്ത ജിഞ്ജാന കാരണം മുഹമ്മദിനോട്
വീണ്ടും വീണ്ടും ക്വാളിറ്റി നിര്‍ത്തി പ്പോയതിന്‍റെ
കാരണങ്ങള്‍ തിരഞ്ഞുകൊണ്ടേയിരുന്നു .
സാധാരണയായ ഒരാളെ ക്വാളിറ്റി കാദര്‍ഹാജി അല്ലെങ്കില്‍
വെറും ക്വാളിറ്റി എന്നു വിളിക്കാന്‍ അയാള്‍ക്ക് ആ പേരില്‍
ഒരു സ്ഥാപനമോ അല്ലെങ്കില്‍ അങ്ങനെ ഒരു സ്ഥാപനത്തില്‍
ജോലിയോ ഉണ്ടാവണം, എഴുത്തുകാരാണെങ്കില്‍
വീട്ടു പേരിലും നാട്ടുപേരിലും അറിയപ്പെടുന്നത് പോലെ;
ബിസിനസുകാരാണെങ്കില്‍ ആ സ്ഥാപനത്തിന്റെ പേരിലും
അറിയപ്പെടും, എന്നാല്‍ ക്വാളിറ്റി ഐസ്ക്രീമില്‍ ജോലിയോ
അല്ലെങ്കില്‍ ക്വാളിറ്റി എന്ന പേരില്‍ ഒരു സ്ഥാപനമോ ഇല്ലാത്ത
കാദര്‍, ക്വാളിറ്റി കാദര്‍ഹാജിയായും ഒടുവില്‍ വെറും
ക്വാളിറ്റിയായും അറിയപ്പെട്ടതും അദ്ദേഹത്തിന്‍റെ
ക്വാളിറ്റി ഒന്ന് കൊണ്ട് മാത്രമാണ്,
അദ്ദേഹം ക്വാളിറ്റിയുളളവരോട് മാത്രം സംസാരിച്ചു.
ധരിച്ച വസ്ത്രവും തിന്നുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും,
ക്വാളിറ്റിയുള്ളത് മാത്രം. ക്വാളിറ്റിയുള്ള ആള്‍ക്കാരുടെ കൂടെ
താമസിച്ചു. സഞ്ചരിക്കുന്ന കാറ്, സംസാരിക്കുന്ന ഫോണ്‍,
കെട്ടുന്നവാച്ച്, വെക്കുന്ന കണ്ണട, എഴുതുന്ന പേന, അങ്ങനെ
എല്ലാം ഒരു ക്വാളിറ്റിമയം. ബ്രാന്‍ഡ് വസ്ത്രങ്ങള്‍ മാത്രം
ധരിച്ചു; പുറത്തു വല്ലപ്പോഴും ഭക്ഷണം കഴിക്കുമ്പോള്‍ ക്വാളിറ്റി
യുള്ള റെസ്റ്റോറന്റില്‍ മാത്രം പോയി, ക്വാളിറ്റിയുള്ള ഉപദേശം
തേടി സുഹൃത്തുക്കള്‍ വന്നു, അപ്പോള്‍ വാക്കുകളില്‍
കൂടക്കൂടെ ക്വാളിറ്റി എന്ന പദം സ്ഥാനത്തും അസ്ഥാനത്തും
വന്നു. അങ്ങിനെ കാദര്‍ക്ക കാദര്‍ഹാജിയും ക്വാളിറ്റികാദര്‍ഹാ
ജിയും പിന്നീട് ക്വാളിറ്റി ഹാജി മാത്രമായും അവസാനം
തീരെ ചുരുങ്ങി 'ക്വാളിറ്റി ' മാത്രമായും അറിയപ്പെട്ടു. ക്വാളിറ്റി
എന്ന് വിളിക്കുന്നതില്‍ അദ്ദേഹം അഭിമാനിച്ചു . സുഖിപ്പിക്കാനായി
പലരും ക്വാളിറ്റ യാക്കാന്നും ക്വാളിറ്റിക്കാന്നും വിളിച്ചു.
അങ്ങിനെ അദ്ദേഹം സുഖിച്ചും സുഖിപ്പിച്ചും സൌദിയില്‍
തനിച്ചും കുടുംബം നാട്ടിലുമായി ആരോടും പരിഭവമോ
പരാതിയോ ഇല്ലാതെ ജീവിതം ജീവിച്ചു തീര്‍ത്തു കൊണ്ടിരിക്കുക
കയായിരുന്നു. കാലത്ത് ഓഫീസില്‍ പോകാന്‍ നേരത്തെ
എഴുന്നേറ്റു ബാത്ത്റൂമിനു മുമ്പില്‍ ക്യൂവില്‍ എറേ നേരംകാത്തുനിന്നു,
സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിച്ചും സ്വന്തമായി
അലക്കിത്തേച്ചും ഉപദേശം തേടി വന്നവരോട് നല്ലനല്ല
ക്വാളിറ്റിയുള്ള കാര്യങ്ങള്‍ ഉപദേശിച്ചും കൂടെ താമസിക്കുന്നവര
അധികം വെറുപ്പിക്കാതെ കത്തി വെച്ചും പറഞ്ഞും ചിരിച്ചും
കുശാലായി ജീവിച്ചു. നാട്ടിലെ മുന്തിയ തറവാട്ടിലെ
പെരുത്ത് മൊഞ്ചും പൂത്ത പണവുമുള്ള കാദര്‍ ഹാജിയുടെ
ഭാര്യ സൂറാത്ത നാട്ടില്‍ തനിച്ചും കഴിഞ്ഞു.
ക്വാളിറ്റി കാദറാജി പണി കഴിപ്പിച്ച മാര്‍ബിളും ഗ്രാനൈറ്റും
പാകിയ, സൌദിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ക്വാളിറ്റിയുള്ള
സാധനങ്ങള്‍ കൊണ്ട് അലങ്കരിച്ച വില്യക്കത്തെ പുരയില്‍,
മുകളിലത്തെ നിലയിലെ ബാത്ത് അറ്റാച്ച് ചെയ്ത നാല് മുറിയും
ആള്‍ പെരുമാറാതെ പൂട്ടിയിട്ട്, താഴത്തെ നിലയില്‍ മാത്രമായി
പണിക്കാരത്തിന്റെ കൂടെ സൂറാത്ത ഒറ്റക്ക് ജീവിച്ചുപോന്നു.
പ്ലാന്‍ വരയ്ക്കാന്‍ പഠിക്കുന്ന നാജിദും പല്ലിനു കമ്പി ഇടാനും
പല്ല് പൊരിക്കാനും പഠിക്കുന്ന നജ്മയും ഹോസ്റ്റലിലും താമസിച്ചുപഠിച്ചു.
ആക്ഷന്‍ വോയ്പ് വന്നതോടെ നേരം തെറ്റിയ
നേരത്തും കാലത്തും സൂറാത്താക്ക് ഫോണ്‍ ചെയ്തു കാദര്‍
ഹാജി ഉറക്കം കെടുത്തി. സീരിയലിന്റെയും 'പട്ടുറുമാലി'ന്റെതും
നേരത്ത് വിളിമ്പോ സൂറാത്ത ബാത്ത്റൂമിലാണെന്ന് പണിക്കാ
രത്തി പറഞ്ഞു . കാര്‍ വാങ്ങാന്‍ ഉപദേശം തേടിയ ആളോട് ക്വാളിറ്റയുള്ളത്
വാങ്ങാനും എന്ത് വാങ്ങുമ്പോഴും രണ്ടാമത് വില്‍ക്കുമ്പോള്‍
വില കിട്ടണമെന്നും അതിനു റീസെയില്‍ വാല്യു ഉള്ളത്
ടൊയോട്ടയാണെന്നും അതിനൊരു ക്വാളിറ്റിയുണ്ടെന്നും
ഇന്‍വെസ്റ്റ്മെന്റ് കാര്യത്തില്‍ ഉപദേശം തേടിയപ്പോള്‍ പറഞ്ഞു.
ഉള്ള പൈസക്ക് വസ്തു വാങ്ങുക, പിന്നെ സ്വര്‍ണവും. വസ്തു എപ്പോള്‍
വിറ്റാലും നഷ്ടം വരില്ല; ഇരട്ടിക്കിരട്ടി ലാഭമാണ്. സ്വര്‍ണവും
അങ്ങനെതന്നെ. പണം ബാങ്കില്‍ ഇട്ടാല്‍ പലിശ നമുക്ക് ഹറാമാ.
അത് നമുക്ക് പറ്റില്ല; വാല്യു ആണെങ്ങില്‍ അന്നന്ന് കുത്തോട്ടും,
അതുകൊണ്ട് വസ്തുവും സ്വര്‍ണവും മാത്രമാണ് ക്വാളിറ്റി
ഇന്‍വെസ്റ്റ്മെന്റ് എന്നും ഉപദേശിച്ചു.
ഇങ്ങനെയൊക്കെ കാര്യങ്ങള്‍ നീങ്ങുന്നതിനിടയില്‍ പലരും
ചോദിച്ചു ,
' ക്വാളിറ്റിയാക്കാ എന്താ ഇനിയെങ്കിലും നിര്‍ത്തി പോയി
സൂറാത്താന്റെയും മക്കളുടെയും കൂടേ ജീവിച്ചൂടേ, പോരേ ഇതൊക്കെ' ,
'ആരുപറഞ്ഞു, ഒരിക്കലും വിഡ്ഡിത്തം പറയരുത്, നീ എന്ത്
ക്വാളിറ്റിയില്ലാത്താ വാര്‍ത്താനാടോ പറേന്ന്'
'ആരെങ്കിലും കായ്ക്കുന്ന തെങ്ങ് മുറിക്കോ'
ഒരുനാള്‍ ആക്ഷന്‍വോയ്പ് ഫോണില്‍ ഒരുപാട് കളിതമാശയും
കാര്യങ്ങളും പറഞ്ഞതിനോടുവില്‍ സൂറാത്താ കാദര്‍ ഹാജിയോടു പറഞ്ഞു:
'നമ്മളെ പറമ്പിലെ തേങ്ങ എല്ലാം വീണുതീരുകയാ. തേങ്ങ
പറിക്കാന്‍ ഒരാളെയും ഇപ്പം കിട്ടുന്നില്ല.
ഇങ്ങനെ ആണെങ്കില്‍ കായ്കുന്ന തെങ്ങാണെങ്കിലും മുറിക്കേണ്ടിവരും'
അത് കേട്ടതും കാദര്‍ ഹാജി വല്ലാതായി. ഈ കാര്യം അടു
ത്ത മുറിയിലെ നജീബിനോട് അദ്ദേഹം തന്നെ പറഞ്ഞിരുന്നു,
നജീബില്‍ നിന്നാണ് ഞാനീവിവരം അറിഞ്ഞതെന്ന് മുഹമ്മദ്
എന്നോട് പറഞ്ഞു. പിന്നീട് അദ്ദേഹം ആരോടും കൂടതല്‍ സം
സാരിച്ചില്ല. അസ്വസ്ഥതയുടെ ചുരുങ്ങിയ ദിവസങ്ങള്‍ക്കൊടു
വില്‍ ക്വാളിറ്റി കാദര്‍ഹാജി നിറുത്തിപ്പോയി..
Address:
ABDULLA MUKKANNI
AL KARSF SHIPPING & FORWARDING
AL KARSF SHIPPING & FORWARDING
AL ASHORE BUILDING
JEDDAH. SAUDI ARABIA.
TEL:00966 2 6040538
FAX:00966 2 6040319
FAX:00966 2 6040319
MOB :00966 502931152
email: mukkanni@gmail.com
--------------------------------------
ABDULLA MUKKANNI
"SAFALAM"
"SAFALAM"
KOTTANICHERY
KANHIRODE,KANNUR.
Courtesy: Gulf Madhyamam/Chepp/21-01-2011/page 13
No comments:
Post a Comment
Thanks