എന്ഡോസള്ഫാന് നിരോധം
അഭിനന്ദനീയം -സോളിഡാരിറ്റി
അഭിനന്ദനീയം -സോളിഡാരിറ്റി
എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് മധുരം വിതരണം ചെയ്യുന്നു.
കണ്ണൂര്‍: എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ നിരോധിക്കാനുള്ള സ്റ്റോക്ഹോം കണ്‍വെന്‍ഷന്‍ തീരുമാനം അഭിനന്ദനീയമാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
പതിറ്റാണ്ടുകളായി ദുരിതമനുഭവിക്കുന്ന കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആഗോളതലത്തില്‍ ലഭിച്ച ഐക്യദാര്‍ഢ്യമാണ് നിരോധം. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കാന്‍ ഇനിയെങ്കിലും പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തയാറാകണം. മണ്ണിനെയും മനുഷ്യനെയും പരിഗണിക്കാതെ വികസനത്തിനുവേണ്ടി വാദിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണ് ഈ തീരുമാനമെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. ദുരിതബാധിതരെ അവഗണിച്ച് കീടനാശിനി കമ്പനികളുടെ ദല്ലാളന്മാരെപ്പോലെ പെരുമാറിയ കേന്ദ്രമന്ത്രിമാര്‍ സമൂഹത്തോട് മാപ്പുപറയണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. എന്‍.എം. ശഫീഖ്, വി.എന്‍.ഹാരിസ്, ടി.കെ. മുഹമ്മദ് അസ്ലം, പി.സി. ശമീം, കെ.എന്‍. ജുറൈജ് എന്നിവര്‍ സംസാരിച്ചു.
സോളിഡാരിറ്റി കണ്ണൂര്‍ ഏരിയ കമ്മിറ്റി ആഭിമുഖ്യത്തില്‍ നഗരത്തില്‍ ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി. മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡില്‍ ചേര്‍ന്ന യോഗത്തില്‍ കമ്മിറ്റിയംഗം കെ.കെ. സുഹൈര്‍ സംസാരിച്ചു. എരിയ പ്രസിഡന്റ് കെ.എന്‍. ജുറൈജ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ നഗരത്തില്‍ മധുരവിതരണം നടത്തി. പ്രകടനത്തിന് ടി. അസീര്‍, റംസി സലാം, കെ.പി. ഷാക്കിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എന്‍ഡോസള്‍ഫാന്‍ നിരോധത്തെ
സ്വാഗതം ചെയ്തു
കവിയൂര്‍: എന്‍ഡോസള്‍ഫാന്‍ നിരോധിച്ച സ്റ്റോക്ഹോം കണ്‍വെന്‍ഷന്റെ തീരുമാനത്തെ കവിയൂര്‍ ജമാഅത്തെ ഇസ്ലാമി കുടുംബയോഗം സ്വാഗതം ചെയ്തു. ഹല്‍ഖ നാസിം അബ്ദു റഊഫ് അധ്യക്ഷത വഹിച്ചു. സോളിഡാരി ജില്ല ജനറല്‍ സെക്രട്ടറി എന്‍.എം. ഷഫീഖ് ഉദ്ഘാടനം ചെയ്തു. എം. ദാവൂദ്, ടി.വി. മൊയ്തു, സി. ഹസീന, ഷമീമ, ജംഷീറ, സന അബ്ദു റഊഫ്, ഒ.കെ. മുഹാദ്, നിഹാല എന്നിവര്‍ സംബന്ധിച്ചു. ജവാദുദ്ദീന്‍ ജമാല്‍ സ്വാഗതവും ഇര്‍ഫാന്‍ നന്ദിയും പറഞ്ഞു.
ആഹ്ലാദ പ്രകടനം നടത്തി
എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതില്‍ ആഹ്ലാദം പ്രകടപ്പിച്ച് സോളിഡാരിറ്റി ഇരിക്കൂര്‍ ടൌണില്‍ നടത്തിയ പ്രകടനം.
ഇരിക്കൂര്‍: സ്റ്റോക്ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന് ആഗോള നിരോധം ഏര്‍പ്പെടുത്തിയതില്‍ അഭിവാദ്യമര്‍പ്പിച്ച് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് ഇരിക്കൂര്‍ ഏരിയ ടൌണില്‍ ആഹ്ലാദപ്രകടനം നടത്തി.
ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം പാലംസൈറ്റ് വഴി ഇരിക്കൂര്‍ ടൌണില്‍ സമാപിച്ചു.
സോളിഡാരിറ്റി ഇരിക്കൂര്‍ ഏരിയ പ്രസിഡന്റ് എന്‍.വി. താഹിര്‍, കെ.പി. ഹാരിസ്, കെ. മശ്ഹൂദ്, മുസ്തഫ, ഫാറൂഖ് എന്നിവര്‍ നേതൃത്വം നല്‍കി.

കവിയൂര്‍: എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് അഭിവാദ്യം അര്‍പ്പിച്ച് സോളിഡാരിറ്റി, എസ്.ഐ.ഒ പ്രവര്‍ത്തകര്‍ കവിയൂരില്‍ പ്രകടനം നടത്തി. സോളിഡാരിറ്റി യൂനിറ്റ് പ്രസിഡന്റ് ജവാദുദ്ദീന്‍ ജമാല്‍, സെക്രട്ടറി നിഷൂല്‍ നിസാര്‍, എസ്.ഐ.ഒ പ്രസിഡന്റ് ഒ.കെ. മുഹാദ്, സെക്രട്ടറി ഇര്‍ഫാന്‍, തഅ്നീം, സുഹാദ് സക്കരിയ, സമദ് എന്നിവര്‍ നേതൃത്വം നല്‍കി.
പാനൂര്‍: എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതില്‍ അഭിവാദ്യം അര്‍പ്പിച്ച് സോളിഡാരിറ്റി പാനൂര്‍ ഏരിയാ കമ്മിറ്റി ടൌണില്‍ ആഹ്ലാദപ്രകടനം നടത്തി. പ്രകടനത്തിന് ഏരിയാ പ്രസിഡന്റ് ഒ.ടി. നാസര്‍, മനാഫ് എന്നിവര്‍ നേതൃത്വം നല്‍കി.

മാടായി: എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതിന്റെ ഭാഗമായി സോളിഡാരിറ്റി ഏരിയാ കമ്മിറ്റി മൊ ട്ടാമ്പ്രത്ത് ആഹ്ലാദപ്രകടനം നടത്തി. പ്രകടനത്തിന് ഏരിയ പ്രസിഡന്റ് അബ്ദുല്‍ ഗനി, മസീഹ്, സജീര്‍, അബ്ദുല്ല എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment
Thanks