മായന്‍മുക്ക്-കാഞ്ഞിരോട് റോഡിലെ
കലുങ്ക് പുനര്‍നിര്‍മാണം തുടങ്ങി
കലുങ്ക് പുനര്‍നിര്‍മാണം തുടങ്ങി
കാഞ്ഞിരോട്: പൊട്ടിപ്പിളര്‍ന്ന് ഗതാഗതം അപകടാവസ്ഥയിലായ മായന്‍മുക്ക്-കാഞ്ഞിരോട് റോഡിലെ കലുങ്കിന് ശാപമോക്ഷമാകുന്നു. മുണ്ടേരി പഞ്ചായത്തിലെ മായന്‍മുക്ക്-കാഞ്ഞിരോട് റോഡിലെ കലുങ്കിന്റെ അപകടാവസ്ഥ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കലുങ്ക് പുനര്‍നിര്‍മിക്കണമെന്ന പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ഇപ്പോള്‍ പുനര്‍നിര്‍മാണം ആരംഭിച്ചത്. മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, അല്‍ഹുദ സ്കൂള്‍, കാഞ്ഞിരോട് സ്കൂള്‍, മദ്റസ വില്ലേജ് ഓഫിസ്, മൃഗാശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് മുണ്ടേരി, മായന്‍മുക്ക് പ്രദേശത്തുകാര്‍ക്ക് എളുപ്പം ഈ റോഡിലൂടെ എത്താം.
റോഡില്‍ തെരുവുവിളക്ക് സ്ഥാപിക്കാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. പരാതി നല്‍കിയിട്ടും തെരുവുവിളക്ക് സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് പരിസരത്തെ വീട്ടുകാര്‍ സ്വന്തം ചെലവില്‍ തെരുവുവിളക്ക് സ്ഥാപിച്ചിരിക്കുകയാണ്. അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments:
Post a Comment
Thanks