ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, July 21, 2011

SOLIDARITY KANHIRODE AREA

കണ്ണൂര്‍ വിമാനത്താവളം: പുതിയ ഹരിതപാത
അനുവദിക്കില്ല -സോളിഡാരിറ്റി
ചക്കരക്കല്ല്: നൂറുകണക്കിന് കുടുംബങ്ങളെ പെരുവഴിയിലാക്കി ജനവാസകേന്ദ്രത്തിലൂടെ കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള പുതിയ ഹരിതപാത നിര്‍മിക്കാനുള്ള നീക്കത്തെ ചെറുത്തുതോല്‍പിക്കുമെന്ന് സോളിഡാരിറ്റി ഏരിയാ കമ്മിറ്റി അറിയിച്ചു.
നിലവില്‍ നിരവധി റോഡുകള്‍ വീതികൂട്ടാന്‍ ഉണ്ടായിരിക്കേ ഇത്തരം നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെങ്കില്‍ ജനപക്ഷത്തുനിന്ന് ശക്തമായ ചെറുത്തുനില്‍പുണ്ടാകും. അധികൃതര്‍ ഈ നീക്കത്തില്‍നിന്ന് പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു.കെ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. കെ.ടി.ബഷീര്‍, സി.ടി. ഷഫീഖ്, പി.കെ. മുനീര്‍, എം. സാജിദ്, പി.സി. ഷമീം എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks