ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, July 11, 2011

SOLIDARITY KANNUR

 നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ്
ആംവേ യോഗം സോളിഡാരിറ്റി
പ്രവര്‍ത്തകര്‍ തടഞ്ഞു
കണ്ണൂര്‍: ആളുകളെ കണ്ണിചേര്‍ത്ത് തട്ടിപ്പ് നടത്തുന്നതില്‍ പ്രതിഷേധിച്ച് നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനിയായ ആംവേയുടെ പ്രതിവാര ബിസിനസ് യോഗം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി. ഞായറാഴ്ച നാലുമണിയോടെ കണ്ണൂര്‍ മുനീശ്വരന്‍കോവിലിനു സമീപത്തെ ഇല്ലിക്കല്‍പ്ലാസയില്‍ നടന്ന യോഗത്തിലേക്കാണ് മുപ്പതോളം പ്രവര്‍ത്തകര്‍ ഇരച്ചുകയറിയത്.
ബിസിനസ് ക്ലാസില്‍ പങ്കെടുക്കാനും കണ്ണികളായി ചേരുന്നതിനും 200ലധികം പേര്‍ ഹാളില്‍ ഒത്തുകൂടിയിരുന്നു. വന്‍തുക പ്രതിഫലം നല്‍കുമെന്നു പറഞ്ഞാണ് ആളുകളെ കണ്ണികളാക്കുന്നതെന്ന് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ആരോപിച്ചു. പണം നല്‍കി ചേരുന്നതിനോടൊപ്പം വന്‍വിലയുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കുകയും വേണം. നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടിരുന്നെങ്കിലും ഇവര്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ലെന്നും സമരക്കാര്‍ പറഞ്ഞു.
ആളുകളെ കണ്ണിചേര്‍ക്കുന്നത് അനുവദിക്കില്ലെന്നും യോഗം നടത്താന്‍ സമ്മതിക്കില്ലെന്നും സമരക്കാര്‍ നടത്തിപ്പുകാരോട് പറഞ്ഞു. യോഗത്തിനുവേണ്ടി ഒരുക്കിയ സ്റ്റേജില്‍ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പു നടത്തിയതോടെ കമ്പനി അധികൃതര്‍ യോഗനടപടികള്‍ നിര്‍ത്തിവെച്ചു. സംഭവമറിഞ്ഞെത്തിയ എസ്.ഐ വി. വിജയന്റെ നേതൃത്വത്തില്‍ പൊലീസ് സമരക്കാരെ അറസ്റ്റു ചെയ്തുനീക്കി. 25ഓളം പേര്‍ക്കെതിരെ കേസെടുത്തു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ്, ടി.പി. ഇല്യാസ്, ഫൈസല്‍ വാരം, കെ. അസീര്‍, ഫൈസല്‍ മാടായി, കെ.കെ. സുഹൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Thanks