ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, July 14, 2011

SOLIDARITY THALASSERY

 ഇന്‍ഷുറന്‍സിന്റെ പേരില്‍ തട്ടിപ്പെന്ന്
ഇന്ത്യ ഇന്‍ഫോലൈന്‍ ഓഫിസിലേക്ക്
സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇരച്ചുകയറി
തലശേãരി: അപകട ഇന്‍ഷുറന്‍സിന്റെ പേരില്‍ തട്ടിപ്പ് നടത്തുകയാണെന്നാരോപിച്ച് ഐ. ഐ. എഫ്.എല്‍ ഇന്ത്യ ഇന്‍ഫോലൈന്‍ എന്ന സ്ഥാപനത്തിന്റെ ഓഫിസിലേക്ക് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇരച്ചുകയറി. ഇതോടെ പൊലീസെത്തി സ്ഥാപനം താല്‍ക്കാലികമായി പൂട്ടിച്ചു.
രണ്ട് ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യാനായി കൊണ്ടുപോയി. ഇന്നലെ ഉച്ച രണ്ടരയോടെയാണ് സംഭവം. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഫ്ലൈഓവര്‍ ജങ്ഷനിലെ ഹൈപ്പര്‍ടവറിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ഐ.എഫ്.എല്‍ ഇന്ത്യ ഇന്‍ഫോലൈന്‍ സ്ഥാപനത്തിലാണ് സംഭവം.
വീട്ടിലേക്ക് ഫോണ്‍ ചെയ്ത് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സിന് അര്‍ഹത നേടിയിരിക്കുന്നുവെന്നുപറഞ്ഞ് ഓഫിസിലേക്ക് വിളിപ്പിക്കുകയാണ് സ്ഥാപനം ആദ്യം ചെയ്യുക.
ജില്ലയില്‍ നറുക്കെടുപ്പിലൂടെ ഇന്‍ഷുറന്‍സ് നേടിയ 20 പേരില്‍ ഒരാളാണെന്ന് ധരിപ്പിച്ച് പണം വാങ്ങാന്‍ കുടുംബത്തോടൊപ്പം ഓഫിസില്‍ എത്താന്‍ പറയും. കുടുംബസമേതം എത്തിയാല്‍ പിന്നെ പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരേണ്ടതിനെക്കുറിച്ച് വാചാലരാകും.
ഇത്തരത്തില്‍ ഫോണ്‍ കറക്കി ഓഫിസിലെത്തിച്ച് വാക്സാമര്‍ഥ്യത്തിലൂടെ ഇന്‍ഷുറന്‍സ് പോളിസി എടുപ്പിക്കുന്ന രീതിയാണ് കമ്പനി സ്വീകരിച്ചുവരുന്നതെന്നാണ് ആരോപണം. ഇന്ത്യ ഇന്‍ഫോലൈന്‍ കമ്പനി ഇത്തരത്തില്‍ ആരെയെങ്കിലും പറ്റിച്ചിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല.
 എന്നാല്‍, ദിവസവും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 20 ഇരകള്‍ ഇവിടെ എത്താറുണ്ടെന്ന് പറയപ്പെടുന്നു. ഒന്നോ രണ്ടോ പ്രീമിയം  നിര്‍ബന്ധപൂര്‍വം അടപ്പിക്കുകയാണത്രെ പതിവ്. സ്ഥാപനത്തിനും ഇന്‍ഷുറന്‍സിനും അംഗീകാരമുണ്ടോയെന്നത് സംബന്ധിച്ച് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ നാല് ദമ്പതിമാര്‍ ഇത്തരത്തില്‍ ഓഫിസില്‍ എത്തിയിരുന്നു. തലശേãരി ഓഫിസില്‍ പ്രമോട്ടര്‍മാരായി പത്തിലേറെ പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്നുണ്ട്. ഇന്നലെ രണ്ട് മണിയോടെ ആളുകളോട് എത്താന്‍ പറഞ്ഞിട്ടുണ്ടെന്ന വിവരം ലഭിച്ചശേഷം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ഓഫിസിലേക്ക് തള്ളിക്കയറുകയായിരുന്നു.
തുടര്‍ന്ന് എ.എസ്.ഐ പങ്കജാക്ഷന്റെ നേതൃത്വത്തില്‍ പൊലീസെത്തി സ്ഥാപനം താല്‍ക്കാലികമായി അടക്കാന്‍ ആവശ്യപ്പെട്ടു. സമരത്തിന് സോളിഡാരിറ്റി പ്രവര്‍ത്തകരായ കെ. മുഹമ്മദ് നിയാസ്, സി.പി. അഷ്റഫ്, യു.കെ. സെയ്ദ്, ശുഹൈബ്, അജ്മല്‍, സബീര്‍, അര്‍ഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Thanks