ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, August 11, 2011

SOLIDARITY KANNUR


ബസ് ചാര്‍ജ് വര്‍ദ്ധനവ്:
സോളിഡാരിറ്റി ബസ് സ്റ്റാന്റ് ഉപരോധിച്ചു
കണ്ണൂര്‍: ബസ് ചാര്‍ജ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് ഉപരോധിച്ചു. നാല്‍പതോളം വരുന്ന പ്രവര്‍ത്തകര്‍ മുക്കാല്‍ മണിക്കൂര്‍ നേരം ബസ്റ്റാന്റ് എന്‍ട്രന്‍സില്‍ കുത്തിയിരുന്ന് ഉപരോധിക്കുകയായിരുന്നു. ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ നിര്‍വഹിച്ചു. പെട്രാള്‍ വില അഞ്ച് രൂപ വര്‍ദ്ധിപ്പിച്ച് ഒരു രൂപ കുറയ്ക്കുന്ന രീതിയിലുള്ള അടവു നയമാണ് ഇപ്പോള്‍ കുറച്ച ഒരു രൂപയും. അതും ഒരുഫയര്‍ സ്റ്റേജില്‍ മാത്രമാണെന്നതും പ്രതിഷേധാര്‍ഹമാണ്. അശാസ്ത്രീയമായ ബസ് ചാര്‍ജ് വര്‍ദ്ധനയും ഫയര്‍സ്റ്റേജ് നിര്‍ണ്ണയവും മുതലാളിമാര്‍ക്ക് ഒത്താശചെയ്യലാണെന്നും അദ്ദേഹം പറഞ്ഞു. ടി.കെ. മുഹമ്മദ റിയാസ്, പി.കെ.സാജിദ് എന്നിവര്‍ സംസാരിച്ചു. ഉപരോധത്തിന് കെ. എം. അശ്ഫാഖ്, ഇല്ല്യാസ്.ടി.പി.,കെ.എം.ജുറൈജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Thanks