ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, August 10, 2011

SOLIDARITY PAYYANNUR AREA

മദ്യനിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ സ്വയം നിയന്ത്രണാവകാശം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ഒപ്പുശേഖരണം അപ്പുക്കുട്ട പൊതുവാള്‍ ഉദ്ഘാടനം ചെയ്യുന്നു.
ആത്മനിയന്ത്രണമില്ലാത്തവര്‍ക്ക് സ്വാതന്ത്യ്രത്തിന്
അവകാശമില്ല -അപ്പുക്കുട്ട പൊതുവാള്‍

പയ്യന്നൂര്‍: സ്വയം നിയന്ത്രിക്കാന്‍ സാധിക്കാത്ത പൌരന് സ്വാതന്ത്യ്രത്തിന് അവകാശമില്ലെന്ന് പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും ഗാന്ധിയനുമായ വി.പി. അപ്പുക്കുട്ട പൊതുവാള്‍ പറഞ്ഞു. മദ്യനിരോധത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വയംനിയന്ത്രണാവകാശം പുനഃസ്ഥാപിക്കണമെന്നും മദ്യനയം തിരുത്തണമെന്നുമാവശ്യപ്പെട്ട് പയ്യന്നൂരില്‍ സോളിഡാരിറ്റി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യം കഴിക്കുന്നതില്‍നിന്ന് സ്വയം മുക്തി നേടാനുള്ള ആത്മനിയന്ത്രണമാണ് വേണ്ടത്. വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ക്കും കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള സാമൂഹികതിന്മകള്‍ക്കും കാരണം മദ്യമാണ്. ആയിരക്കണക്കിന് കുടുംബങ്ങളെയാണ് മദ്യം വഴിയാധാരമാക്കുന്നത്. പ്രാദേശികതലത്തില്‍ മദ്യം ഉണ്ടാക്കുന്ന വിപത്ത് തടയണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വയം നിയന്ത്രണാവകാശം തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തയാറാവണം-അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, ശിഹാബ് പെരിങ്ങോം, സൈനുദ്ദീന്‍ കരിവെള്ളൂര്‍, മഹ്റൂഫ്, അസ്ഹര്‍ തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടുമുതല്‍ വൈകീട്ട് ആറുവരെ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ഒപ്പുശേഖരണത്തില്‍ നിരവധി പേര്‍ പങ്കാളികളായി.
തളിപ്പറമ്പ്: പുനഃസ്ഥാപിക്കണമെന്നും മദ്യനയം തിരുത്തണമെന്നുമാവശ്യപ്പെട്ട് സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ഒപ്പുശേഖരണംബസ്സ്റ്റാന്‍ഡ് പരിസരത്ത് ജമാഅത്തെ ഇസ്ലാമി ഏരിയാ വൈസ് പ്രസിഡന്റ് കെ.പി. ആദംകുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സി.എച്ച്്. മിഫ്താഫ് അധ്യക്ഷത വഹിച്ചു. കെ.കെ. ഖാലിദ് നന്ദി പറഞ്ഞു.







No comments:

Post a Comment

Thanks