വീരാജ്പേട്ടയില്‍ പാചകവാതക
ഉപഭോക്താക്കള്‍ക്ക് ദുരിതം
ഉപഭോക്താക്കള്‍ക്ക് ദുരിതം
വീരാജ്പേട്ട: എച്ച്.പി ഗ്യാസിന്റെ വീരാജ്പേട്ടയിലെ ഏജന്‍സി പാചക വാതകം വീടുകളിലെത്തിക്കുന്ന സംവിധാനം പിന്‍വലിച്ചതിനെ തുടര്‍ന്ന് വീരാജ്പേട്ടയിലെ പാചകവാതക ഉപഭോക്താക്കള്‍ ദുരിതത്തിലായി. വീരാജ്പേട്ട രവിരാജ് ഗ്യാസ് ഏജന്‍സി മുന്നറിയിപ്പില്ലാതെ കഴിഞ്ഞ ദിവസം ഈ സംവിധാനം നിര്‍ത്തിയതാണ് ഉപഭോക്താക്കള്‍ക്ക് വിനയാകുന്നത്. ജീവനക്കാരെ കാരണമൊന്നുമില്ലാതെ പിരിച്ചുവിട്ടതിനാലാണ് സംവിധാനം നിര്‍ത്തിയത്. കഴിഞ്ഞയാഴ്ച മുതല്‍ ടെലിഫോണ്‍ വഴിയുള്ള ബുക്കിങ്ങും നിര്‍ത്തിയതോടെ ഏജന്‍സിക്കുമുന്നില്‍ ഏറെ നേരം ക്യൂ നിന്ന് പാചകവാതക സിലിണ്ടറുകള്‍ വാങ്ങേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കള്‍.
സിലിണ്ടറുകള്‍ വീട്ടിലെത്തിക്കാനും ഉപഭോക്താക്കള്‍ പ്രയാസപ്പെന്നു. സിലിണ്ടര്‍ വാങ്ങിക്കാന്‍ കിലോമീറ്ററുകളോളം അകലെ കണ്ണൂര്‍ റോഡിലുള്ള ഗോഡൌണിലേക്ക് ഉപഭോക്താക്കള്‍ പോവണം. ഇതിന് ഓട്ടോറിക്ഷ വാടകയായും മറ്റും ധാരാളം തുക നഷ്ടപ്പെടുന്നു. സംവിധാനം ഉടന്‍ പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഏജന്‍സിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് 'സിറ്റിസണ്‍സ് ഫോറം' (നാഗരികെ സമിതി) അറിയിച്ചു.

No comments:
Post a Comment
Thanks