ജില്ലാ ആശുപത്രിക്ക് ഉപകരണങ്ങള്‍ നല്‍കി
കണ്ണൂര്‍: റമദാന്‍ റിലീഫിന്റെ ഭാഗമായി കണ്ണൂര്‍ മണ്ഡലം മുസ്ലിം യൂത്ത്ലീഗിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രിയിലെ ഐ.സി.യുവിലേക്ക് ആംബുലന്‍സ് സംഭാവന ചെയ്തു. ടൌണ്‍ സി.ഐ ബാലകൃഷ്ണന്‍ ആശുപത്രി സൂപ്രണ്ടിന് ഉപകരണം കൈമാറി. എം. മുസ്ലിഹ് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ സി.സമീര്‍, അഷ്റഫ് ബംഗാളി മൊഹല്ല, എം.പി. മുഹമ്മദലി, കെ.പി. താഹിര്‍, മുനീര്‍ ഐക്കൊടിച്ചി, എം.മഹറൂഫ്, കെ. ആശിഖ്, സമീര്‍ വാരംകടവ്, ഇഖ്ബാല്‍ പള്ളിപ്പൊയില്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് കാഞ്ഞിരോട് സ്വാഗതം പറഞ്ഞു.
No comments:
Post a Comment
Thanks