കാഞ്ഞിരോട്-ചക്കരക്കല്ല് റോഡ്
പുനര്‍നിര്‍മാണം തുടങ്ങി
കാഞ്ഞിരോട്: കാഞ്ഞിരോട്^ചക്കരക്കല്ല് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമീണ റോഡ് വികസന പദ്ധതിപ്രകാരമാണ് രണ്ടര കിലോമീറ്റര്‍ ദൂരമുള്ള റോഡ് വികസിപ്പിക്കുന്നത്. റോഡിന്റെ ഇരുവശവും ഒരു മീറ്റര്‍വീതം വീതികൂട്ടി താഴ്ന്ന ഭാഗങ്ങളില്‍ കള്‍വര്‍ട്ട് നിര്‍മിച്ച് ഉയര്‍ത്തിയാണ് പ്രവൃത്തി. പ്രാദേശിക ചരിത്രശേഷിപ്പായ കാഞ്ഞിരോട്കുന്ന് ഇടിച്ച് നിരപ്പാക്കല്‍ പ്രവര്‍ത്തനവും നടക്കുന്നുണ്ട്. കുന്നിന്റെ ഉയരം കുറയുന്നതോടെ കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഇതുവഴിയുള്ള യാത്ര എളുപ്പമാവും.
കാഞ്ഞിരോട്-ചക്കരക്കല്ല്^തലശേãരി ഭാഗങ്ങളിലേക്ക് എളുപ്പമാര്‍ഗമാണ് ഈ റോഡ്. നിലവില്‍ കണ്ണൂര്‍, തലശേãരി ഭാഗങ്ങളിലേക്ക് അഞ്ച് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
ഒരു കോടിയിലധികം രൂപയാണ് റോഡ് വികസനത്തിനുവേണ്ടി അനുവദിച്ചത്. റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തി.
വാഹനങ്ങള്‍ കനാല്‍ റോഡ്-കുടുക്കിമൊട്ട വഴിതിരിച്ചുവിട്ടിരിക്കുകയാണ്. മൂന്നു മാസത്തിനകം പണി പൂര്‍ത്തിയാക്കാനാവുമെന്ന് അധികൃതര്‍ അറിയിച്ചു.

No comments:
Post a Comment
Thanks