നോര്‍ക്ക അറ്റസ്റ്റേഷന്
കണ്ണൂരില്‍ തുടക്കം
കണ്ണൂരില്‍ തുടക്കം
കണ്ണൂര്‍: നോര്‍ക്ക റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഇനി കണ്ണൂരിലും നടത്താം. ജില്ലാതല സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്റെ ആദ്യ ക്യാമ്പ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കോഴിക്കോട് നോര്‍ക്ക റൂട്ട്സ് ഒതന്റിക്കേഷന്‍ ഓഫിസര്‍ ഡി.എം. മുഹമ്മദ് ഷെരീഫ്, സെന്റര്‍ മാനേജര്‍ വി.സെന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കേരള സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനാണ് ആരംഭിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 16ന് സംസ്ഥാനത്തെ ആദ്യ നോര്‍ക്ക ഓഫിസ് കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഒതന്റിഫിക്കേഷന്‍ ഓഫിസര്‍ അറിയിച്ചു. നിലവില്‍ കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളിലാണ് അറ്റസ്റ്റേഷന് സൌകര്യമുള്ളത്. യു.എ.ഇ, സൌദിഅറേബ്യ എംബസി അറ്റസ്റ്റേഷനുള്ള ക്യാമ്പാണ് കണ്ണൂരില്‍ നടന്നത്. യു.എ.ഇ 1500രൂപ, സൌദി 500, കുവൈത്ത് 1000, എച്ച്.ആര്‍.ഡി 500 എന്നിങ്ങനെയാണ് എംബസി ഫീസ്. നോര്‍ക്കയുടെ ഫീസ് ഓരോ സര്‍ട്ടിഫിക്കറ്റിനും 50രൂപ നിരക്കിലാണ്.

No comments:
Post a Comment
Thanks