വിളയാങ്കോട് വാദിസലാം ഹോസ്റ്റല്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ പുല്‍ച്ചാടി കലാസാഹിത്യവേദി പുറത്തിറക്കിയ 'അ' കൈയെഴുത്തു മാസിക മാധ്യമ പ്രവര്‍ത്തകന്‍ രാഘവന്‍ കടന്നപ്പള്ളി പ്രകാശനം ചെയ്യുന്നു
പ്രകാശനം ചെയ്തു
വിളയാങ്കോട്: വാദിസലാം ഹോസ്റ്റല്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ പുല്‍ച്ചാടി കലാസാഹിത്യവേദി പുറത്തിറക്കിയ 'അ' കൈയെഴുത്തു മാസിക മാധ്യമ പ്രവര്‍ത്തകന്‍ രാഘവന്‍ കടന്നപ്പള്ളി പ്രകാശനം ചെയ്തു. കലാസാഹിത്യ വേദി കോഓഡിനേറ്റര്‍ സി.കെ. മുനവ്വിര്‍ അധ്യക്ഷത വഹിച്ചു. ഹബീബ് റഹ്മാന്‍, ഹാരിസ്, എ. സമീന എന്നിവര്‍ സംസാരിച്ചു. കെ. അജ്മല്‍ സ്വാഗതവും ഹസീന കാസിം നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ നൌഫല്‍, ടി. ഷഫ്നാസ്, വി.പി. നിഷ്മ, മര്‍ജാന, അജ്മല്‍, ഹസീന കാസിം, ഫസീല, അസ്മിയ എന്നിവര്‍ കവിതാലാപനം നടത്തി.
No comments:
Post a Comment
Thanks