എസ്.ഐ.ഒ കാമ്പയിന് തുടക്കമായി
കണ്ണൂര്‍: 'അറിവിന്റെ കരുത്ത്, നേരിന്റെ സമരസാക്ഷ്യം' എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ ജില്ലാ കമ്മിറ്റി നവംബര്‍ 15വരെ നടത്തുന്ന കാമ്പയിന് തുടക്കമായി. കണ്ണൂര്‍ കൌസര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ നേതൃസംഗമത്തില്‍ എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. അബ്ദുസ്സലാം ഉദ്ഘാടനം നിര്‍വഹിച്ചു. കാമ്പസുകളില്‍ ക്രിയാത്മക രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാര്‍ഥി സമൂഹം ഉയര്‍ന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കാമ്പയിന്റെ ഭാഗമായി പ്രഫഷനല്‍ സ്റ്റുഡന്റ്സ് കോണ്‍ഫറന്‍സ്, കാമ്പസ് മീറ്റ്, രചനാ മത്സരങ്ങള്‍, കൊളാഷ്^ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍, ഈദ്മീറ്റ്, കേഡര്‍ ക്യാമ്പ്, സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തും. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി സമാപന പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി എ. റാഷിദ് സ്വാഗതം പറഞ്ഞു. സി.കെ. അര്‍ഷാദ് ഖുര്‍ആന്‍ ക്ലാസെടുത്തു. പരിപാടിയുടെ ഭാഗമായി 'ഫെയ്ത്ത് ഇന്‍ റവല്യൂഷന്‍' വീഡിയോ പ്രദര്‍ശനം നടത്തി.

No comments:
Post a Comment
Thanks