'വിദ്യാര്‍ഥികള്‍ പ്രശ്നങ്ങള്‍
സൃഷ്ടിക്കുന്നവരാകരുത്'
സൃഷ്ടിക്കുന്നവരാകരുത്'
മടിക്കേരി: സമൂഹത്തിന്റെ പുനര്‍നിര്‍മാണത്തില്‍ നിര്‍ണായക പങ്ക് വഹിക്കേണ്ട വിദ്യാര്‍ഥികള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരാകരുതെന്ന് എസ്.ഐ.ഒ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് അഷ്ഫാക്ക് അഹമ്മദ് അഭിപ്രായപ്പെട്ടു. കുടക് ജില്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മടിക്കേരിയിലും വീരാജ്പേട്ടയിലും നല്‍കിയ സ്വീകരണത്തില്‍ ജില്ലാ പ്രസിഡന്റ് സി.എച്ച്. അഫ്സര്‍, സംസ്ഥാന കാമ്പസ് സെക്രട്ടറി എം.വൈ. തൌസീഫ് അഹമ്മദ്, സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ ജോ. സെക്രട്ടറി കെ. സാദിഖ് , ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍, ജി.എച്ച്.മുഹമ്മദ് ഹനീഫ് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks