ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, October 22, 2011

പയ്യന്നൂര്‍ താലൂക്ക് രൂപവത്കരിക്കണം -സോളിഡാരിറ്റി

 പയ്യന്നൂര്‍ താലൂക്ക്
രൂപവത്കരിക്കണം -സോളിഡാരിറ്റി
പയ്യന്നൂര്‍: പയ്യന്നൂര്‍ ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ആഭിമുഖ്യത്തില്‍ നടക്കുന്ന നിവര്‍ത്തന പ്രക്ഷോഭ യാത്രയോടനുബന്ധിച്ചുള്ള സെമിനാര്‍ ആവശ്യപ്പെട്ടു. സോളിഡാരിറ്റി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ശിഹാബ് ഇബ്നു ഹംസ മുഖ്യപ്രഭാഷണം നടത്തി.പയ്യന്നൂര്‍ ഏരിയ പ്രസിഡന്റ് ശിഹാബ് അരവഞ്ചാല്‍ അധ്യക്ഷത വഹിച്ചു.  അഡ്വ. വി.കെ. രവീന്ദ്രന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍ എന്നിവര്‍ സംസാരിച്ചു. അസ്ഹര്‍ പുഞ്ചക്കാട് സ്വാഗതവും നൌഷാദ് കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks