ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, November 27, 2011

ടാലന്റീന്‍ 2011' ഇന്ന്

ടാലന്റീന്‍
2011' ഇന്ന്
കോഴിക്കോട്: ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി എസ്.ഐ.ഒ കേരള ഞായറാഴ്ച നടത്തുന്ന 'ടാലന്റീന്‍ 2011' ടാലന്റ് സര്‍ച്ച് എക്സാമില്‍ സംസ്ഥാനത്ത് അരലക്ഷത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. സര്‍ക്കാറിതര സംവിധാനത്തിലൂടെ ദക്ഷിണേഷ്യയിലെ മലയാളി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ആദ്യത്തെ സംരംഭമാണിത്.
കേരളത്തിലെ 300 സെന്ററിന് പുറമെ ദല്‍ഹി, ബംഗളൂരു, കുടക്, ഗള്‍ഫ് രാജ്യമായ കുവൈത്ത് എന്നിവിടങ്ങളില്‍ പരീക്ഷ നടക്കും.
സെന്റര്‍ തല പരീക്ഷയില്‍ ജനറല്‍ നോളജ്, കറന്റ് അഫയേഴ്സ്, സയന്‍സ്, മാത്സ്, പൊളിറ്റിക്സ്, ലാംഗ്വേജ് തുടങ്ങിയ വിവിധ മേഖലകളിലെ 50 മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളുണ്ടാകും.
നിശ്ചിത ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയവര്‍ക്ക് ഡിസംബറില്‍ നടക്കുന്ന സോണല്‍തല പരീക്ഷയില്‍ പങ്കെടുക്കാം. സീനിയര്‍ (പ്ലസ് വണ്‍, പ്ലസ്ടു), ജൂനിയര്‍ (എട്ട്, ഒമ്പത്, പത്ത്) തലങ്ങളിലാണ് പരീക്ഷ.
ജനുവരിയില്‍ നടക്കുന്ന ഫൈനല്‍ റൌണ്ട് പരീക്ഷയില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പും സ്വര്‍ണമെഡലും ലഭിക്കുമെന്ന് എസ്.ഐ.ഒ കേരള സെക്രട്ടറി പി.കെ. സാദിഖ് അറിയിച്ചു.

No comments:

Post a Comment

Thanks