ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, November 27, 2011

ഭരണകൂടങ്ങള്‍ ജനവിരുദ്ധപക്ഷത്ത് നില്‍ക്കുന്നത് ദുര്യോഗം -മുജീബുറഹ്മാന്‍

ഭരണകൂടങ്ങള്‍ ജനവിരുദ്ധപക്ഷത്ത് നില്‍ക്കുന്നത്
ദുര്യോഗം -മുജീബുറഹ്മാന്‍
ന്യൂമാഹി: ഭരണകൂടങ്ങള്‍ ജനവിരുദ്ധ പക്ഷത്ത് നില്‍ക്കുന്നതാണ് വര്‍ത്തമാനകാലത്തിന്റെ ഏറ്റവും വലിയ ദുര്യോഗമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍. പെട്ടിപ്പാലം സമരപ്പന്തലില്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ വെള്ളവും വായുവും മണ്ണും സംരക്ഷിക്കാനുള്ള സമരമാണ് പെട്ടിപ്പാലത്ത് നടക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമരം വിജയിക്കേണ്ടതുണ്ട്.പ്രയാസപ്പെടുന്ന ജനവിഭാഗത്തോടൊപ്പം വിജയം വരെയും ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. എ.പി. അര്‍ഷാദ് സ്വാഗതം പറഞ്ഞു.പെട്ടിപ്പാലം മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് ജില്ലാ സ്കൂള്‍ ശാസ്ത്രമേളയില്‍ മാലിന്യ സംസ്കരണ പ്രോജക്ട് അവതരിപ്പിച്ച് സമ്മാനംനേടുകയും സംസ്ഥാന ശാസ്ത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത വിദ്യാര്‍ഥികള്‍ പുന്നോല്‍ പെട്ടിപ്പാലം പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ സമരപ്പന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു.  പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു.

പുന്നോല്‍ പെട്ടിപ്പാലം സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍ സംസാരിക്കുന്നു
തിരുവനന്തപുരത്ത് നടന്നത്  ചര്‍ച്ചാ നാടകമെന്ന്
പൊതുജനാരോഗ്യ സമിതി
തലശേãരി: മാലിന്യ പ്രശ്നത്തില്‍ തിരുവനന്തപുരത്ത് നടന്ന യോഗം മന്ത്രിയെയും ശുചിത്വ മിഷനെയും മറയാക്കി പെട്ടിപ്പാലത്ത് വീണ്ടും മാലിന്യം നിക്ഷേപിക്കാന്‍ അവസരമൊരുക്കാനുള്ള നാടകമായിരുന്നെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ കുറ്റപ്പെടുത്തി. 12 വര്‍ഷമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് നഗരസഭാധ്യക്ഷ ഇപ്പോഴും പറയുന്നത്. മുന്‍കാലങ്ങളിലെ കരാറുകളില്‍നിന്ന് നഗരസഭ പിന്നാക്കം പോയത് ചൂണ്ടിക്കാട്ടിയപ്പോള്‍ നഗരസഭയല്ല വകുപ്പ് മന്ത്രിയാണ് ഉറപ്പുതരുന്നതെന്ന് പറഞ്ഞ് ഉത്തരവാദിത്തം മുഴുവന്‍ മന്ത്രിയുടെ തലയില്‍ കെട്ടിവെച്ച് സ്ഥലം എം.എല്‍.എ കോടിയേരി ബാലകൃഷ്ണന്‍ തടിയൂരുകയായിരുന്നു^ജനറല്‍ കണ്‍വീനര്‍ വ്യക്തമാക്കി.

No comments:

Post a Comment

Thanks