ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷന്‍ 29 ന്
വാതക പൈപ്പ് ലൈന്‍: ജനവാസ
മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി
വാതക പൈപ്പ് ലൈന്‍: ജനവാസ
മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി
കണ്ണൂര്‍: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ല്‍) കൊച്ചി^മംഗലാപുരം വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ വടക്കന്‍ ജില്ലകളിലെ ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 912 കിലോമീറ്റര്‍ ദൂരത്തിലാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. പൈപ്പ് ലൈനിന്റെ ഇരുവശവും മൂന്ന് മീറ്റര്‍ അകലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നിഷേധിക്കുമെന്നാണ് പറയുന്നത്. അപകട സാധ്യത ഏറെയുള്ള പദ്ധതി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലൂടെ നടപ്പാക്കരുതെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലയില്‍ ഭൂമി നഷ്ടപ്പെടുന്നവരുടെ കൂട്ടായ്മ രൂപവത്കരിച്ച് ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കാന്‍ സോളിഡാരിറ്റി ഗെയ്ല്‍ പൈപ്പ്ലൈന്‍ വിക്ടിംസ് ആക്ഷന്‍ ഫോറം തീരുമാനിച്ചു. നവംബര്‍ 29 ന് അഞ്ച് മണിക്ക് കാല്‍ടെക്സ് ജങ്ഷനില്‍ കൂട്ടായ്മ സംഘടിപ്പിക്കും. പദ്ധതി ബാധിക്കുന്നവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ആക്ഷന്‍ ഫോറം കണ്‍വീനര്‍ യു.കെ. സഈദ് അറിയിച്ചു. യോഗത്തില്‍ കെ.സാദിഖ്, എന്‍.എം. ശഫീഖ്, ടി.പി. ഇല്യാസ്, സൈനുദ്ദീന്‍ കരിവള്ളൂര്‍ എന്നിവര്‍ പങ്കെടുത്തു. ഫോണ്‍: 8606175451, 9947733487.

No comments:
Post a Comment
Thanks