ഉപജില്ലാ കായിക മേള: അല്‍ഫലാഹ് ജേതാക്കള്‍
തലശേãരി: തലശേãരിയില്‍ നടന്ന ചൊക്ലി ഉപജില്ലാ കായിക മേളയില്‍ പെരിങ്ങാടി അല്‍ഫലാഹ് സ്കൂളിലെ വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. എല്‍.പി കിഡ്ഢീസ് ബോയ്സ് വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പും കിഡ്ഢീസ് വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും അല്‍ഫലാഹ് കരസ്ഥമാക്കി. മൂന്നാം തരത്തിലെ മുഹമ്മദ് അന്‍സാഫ് കിഡ്ഢീസ് വിഭാഗത്തിലെ ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെട്ടു. എല്‍.പി മിനി ഗേള്‍സ് വിഭാഗത്തില്‍ 50 മീ. റേസില്‍ സമ്രാ മറിയം ഒന്നാംസ്ഥാനവും ബോയ്സില്‍ സ്റ്റാന്‍ഡിങ് ബ്രോഡ് ജമ്പില്‍ സിനാന്‍ കാസിം മൂന്നാം സ്ഥാനവും നേടി. എല്‍.പി കിഡ്ഢീസ് ബോയ്സ് വിഭാഗത്തില്‍ മുഹമ്മദ് അന്‍സാഫ് 50 മീ. റേസിലും ലോങ് ജമ്പിലും മുഹമ്മദ് ദിന്‍ഷാന്‍ 100 മീ റേസിലും ഒന്നാം സ്ഥാനം കരഗതമാക്കി. യു.പി കിഡ്ഢീസ് ബോയ്സ് വിഭാഗത്തില്‍ 400 മീ. റിലേയില്‍ ഒന്നാം സ്ഥാനവും ഗേള്‍സില്‍ മൂന്നാം സ്ഥാനവും അല്‍ഫലാഹിന് ലഭിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ എ.ഇ.ഒ വിതരണം ചെയ്തു
No comments:
Post a Comment
Thanks