ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി കണ്ണൂരില്‍ സംഘടിപ്പിച്ച പെരുന്നാള്‍ കൂട്ടായ്മ പ്രസ് ക്ലബ് പ്രസിഡന്റ് കെ.എന്‍. ബാബു ഉദ്ഘാടനം ചെയ്യുന്നു
പെരുന്നാള്‍ കൂട്ടായ്മ സംഘടിപ്പിച്ചു
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി മാധ്യമപ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് പെരുന്നാള്‍ കൂട്ടായ്മ സംഘടിപ്പിച്ചു. കണ്ണൂര്‍ റോയല്‍ ഒമേര്‍സില്‍ നടന്ന പരിപാടി പ്രസ് ക്ലബ് പ്രസിഡന്റ് കെ.എന്‍. ബാബു ഉദ്ഘാടനം ചെയ്തു. രാഷ്ട്രങ്ങളും സമൂഹങ്ങളും വ്യക്തികളും തമ്മിലുള്ള ബന്ധങ്ങള്‍ കലുഷിതമായ സമകാല സാഹചര്യത്തില്‍ ത്യാഗത്തിന്റെ പാഠങ്ങള്‍ പകരുന്ന ബലിപെരുന്നാള്‍ സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആശയപരമായി ഭിന്നതകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ പരസ്പരം അറിയാനുള്ള കൂട്ടായ്മയുടെ പൊതുഇടങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി പെരുന്നാള്‍ സന്ദേശം നല്‍കി. പൌരോഹിത്യത്തിന്റെ കൂടി ഒത്താശയോടെ അധികാരി വര്‍ഗം നടത്തി വന്ന ചൂഷണങ്ങള്‍ക്കെതിരെ പോരാടിയവരായിരുന്നു ഇബ്രാഹീം ഉള്‍പ്പെടെയുള്ള പ്രവാചകരെന്നും അതിന്റെ തുടര്‍ച്ചയാണ് ജമാഅത്തെ ഇസ്ലാമി പ്രതിനിധാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. കെ. ബാലചന്ദ്രന്‍ (എ.ഐ.ആര്‍), പി.പി. ശശീന്ദ്രന്‍ (മാതൃഭൂമി), ജയപ്രകാശ് ബാബു (മനോരമ), സൂപ്പി വാണിമേല്‍ (മാധ്യമം) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജമാല്‍ കടന്നപ്പള്ളി സ്വാഗതവും ഹനീഫ മാസ്റ്റര്‍ നന്ദിയും പറഞു.
No comments:
Post a Comment
Thanks