ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, November 15, 2011

മലബാറിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം-സോളിഡാരിറ്റി

 മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സോളിഡാരിറ്റി നടത്തിയ പദയാത്ര ചരിത്രകാരന്‍ വി.കെ. കുട്ടു പുന്നാട്ട്  ഉദ്ഘാടനം ചെയ്യുന്നു
മലബാറിനോട് കാണിക്കുന്ന അവഗണന
അവസാനിപ്പിക്കണം-സോളിഡാരിറ്റി
മട്ടന്നൂര്‍: സര്‍ക്കാര്‍ മലബാറിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സോളിഡാരിറ്റി ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. മലയോര ഹൈവേ യാഥാര്‍ഥ്യമാക്കുക, കണ്ണൂരിലെ മലയോര മേഖലകളില്‍ താലൂക്ക് രൂപവത്കരിക്കുക, തലശേãരി-മൈസൂര്‍ റെയില്‍പാത സാക്ഷാത്കരിക്കുക, പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു. പുന്നാട് മുതല്‍ മട്ടന്നൂര്‍ വരെ നടത്തിയ പദയാത്രക്ക് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കി.
രാവിലെ പുന്നാട് നിന്നാരംഭിച്ച പദയാത്ര ചരിത്രകാരന്‍ വി.കെ. കുട്ടു ജാഥാക്യാപ്റ്റന്‍ ടി.കെ. അസ്ലമിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഉളിയില്‍, നരയമ്പാറ, 21ാം മൈല്‍, ചാവശേãരി, 19ാം മൈല്‍, പാലോട്ടുപള്ളി എന്നിവിടങ്ങളില്‍ പദയാത്രക്ക് സ്വീകരണം നല്‍കി. സ്വീകരണ കേന്ദ്രങ്ങളില്‍ കെ. സാദിഖ്, അന്‍സാര്‍ ഉളിയില്‍ എന്നിവര്‍ സംസാരിച്ചു.
വൈകീട്ട് മട്ടന്നൂരില്‍ പദയാത്ര സമാപിച്ചു. പൊതുയോഗം സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. അസ്ലം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. സാദിഖ്, ജില്ലാ സമിതിയംഗം സി.കെ. മുനവ്വിര്‍ എന്നിവര്‍ സംസാരിച്ചു. അന്‍സാര്‍ ഉളിയില്‍ സ്വാഗതവും നൌഷാദ് മേത്തര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks