പെട്ടിപ്പാലം രണ്ടാംഘട്ട സമരം തുടങ്ങി
മാലിന്യവിരുദ്ധ സമരപ്പന്തലിനുനേരെ
മാലിന്യവിരുദ്ധ സമരപ്പന്തലിനുനേരെ
മാലിന്യ അഭിഷേകം
തലശേãരി: പൊതുജനാരോഗ്യ സംരക്ഷണ സമിതിക്കുനേരെ വീണ്ടും സാമൂഹികദ്രോഹികളുടെ മാലിന്യമേറ്. പെട്ടിപ്പാലം സമരത്തിന്റെ രണ്ടാംഘട്ട സമരപ്രഖ്യാപനവും കുടുംബ ധര്‍ണയും നടക്കുന്ന തലശേãരി പുതിയ സ്റ്റാന്‍ഡിലെ സമരപ്പന്തലിലാണ് പരിപാടി തുടങ്ങുംമുമ്പ് ഇന്നലെ രാവിലെ മാലിന്യം വാരി വിതറിയത്. കോഴി അവശിഷ്ടവും പന്തലില്‍ നിക്ഷേപിച്ചതില്‍ ഉള്‍പ്പെടുന്നു.
സമരം 35ാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ ഇത് രണ്ടാം തവണയാണ് പൊതുജനാരോഗ്യ സമിതിക്കുനേരെ മാലിന്യമേറ് നടക്കുന്നത്. സമരം തുടങ്ങി നാലുദിവസം പിന്നിട്ടപ്പോള്‍ സമിതി പ്രവര്‍ത്തകനായ എ.പി. അര്‍ഷാദിന്റെ തലശേãരി ലോഗന്‍സ് റോഡിലെ കടക്കുമുന്നില്‍ മാലിന്യം തള്ളിയിരുന്നു. പിന്നീട് പൊലീസ് നിര്‍ദേശമനുസരിച്ച് നഗരസഭാ തൊഴിലാളികളെത്തിയാണ് മാലിന്യം എടുത്തുമാറ്റിയത്.
സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ സമരപ്പന്തലില്‍ ഇരുട്ടിന്റെ മറവില്‍ മാലിന്യം നിക്ഷേപിച്ചതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നു. നഗരസഭയുടെ അറിവോടെയാണ് സമരം നിര്‍വീര്യമാക്കാന്‍ പന്തലില്‍ മാലിന്യമിട്ടതെന്ന് സമരക്കാര്‍ ആരോപിച്ചു. വീട്ടമ്മമാരും കുട്ടികളുമുള്‍പ്പെടെ സമരക്കാര്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. മാലിന്യം കൊണ്ടിട്ടാല്‍ സമരം മതിയാക്കി പോകുമെന്നാണ് തലശേãരി നഗരസഭാ ഭരണാധികാരികള്‍ കരുതുന്നതെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ വ്യക്തമാക്കി.
പുന്നോലിലെ ഓരോ കുട്ടിയും മാലിന്യനിക്ഷേപം ശാശ്വതമായി അവസാനിക്കുന്നതുവരെ സമരരംഗത്ത് ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ നല്‍കിയ മൈക്കുപയോഗത്തിനുള്ള അനുമതിയും ഇന്നലെ രാവിലെ പൊലീസ് നിഷേധിച്ചു. ധര്‍ണ നടത്തുന്നതില്‍ നഗരസഭാധികൃതര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാലാണ് മൈക്ക് പെര്‍മിഷന്‍ റദ്ദാക്കിയതെന്നാണ് പൊലീസ് പറഞ്ഞത്.

പൊതുജനാരോഗ്യ സംരക്ഷണ സമിതി തലശേãരി പുതിയസ്റ്റാന്‍ഡില്‍ സജ്ജീകരിച്ച സമരപ്പന്തലില്‍ മാലിന്യം നിക്ഷേപിച്ച നിലയില്‍.
'സമരപ്പന്തലിലെ മാലിന്യ നിക്ഷേപം
സ്വബോധമില്ലാത്തവരുടെ പ്രവൃത്തി'
സ്വബോധമില്ലാത്തവരുടെ പ്രവൃത്തി'
തലശേãരി: തലശേãരി പുതിയ സ്റ്റാന്‍ഡിലെ സമരപ്പന്തലില്‍ മാലിന്യം നിക്ഷേപിച്ചത് സ്വബോധമുള്ള ആരും ചെയ്യാത്ത പ്രവൃത്തിയാണെന്ന് ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ് പറഞ്ഞു. തലശേãരിയില്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി സംഘടിപ്പിച്ച രണ്ടാംഘട്ട സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സംഭവം ലോകം മുഴുവന്‍ അറിയേണ്ടതും കാണേണ്ടതുമാണ്.
മദ്യത്തിന്റെ പ്രേരണയിലാണോ ഇത്തരം പ്രവൃത്തിയെന്നും സംശയമുണ്ട്. മലയാളിയെ മദ്യോന്മത്തരാക്കി അതില്‍നിന്ന് ലഭിക്കുന്ന നികുതി വരുമാനമുപയോഗിച്ച് ഭരിക്കാമെന്നാണ് ഭരണകര്‍ത്താക്കളുടെ ചിന്ത. 1987ല്‍ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരം ഉദ്ഘാടനം ചെയ്തത് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനാണെന്ന് വി.കെ. ഹംസ അബ്ബാസ് ചൂണ്ടിക്കാട്ടി. ഭരിക്കുന്നവന്റെ വീട്ടുമുറ്റത്തോ പരിസരത്തോ ആണ് മാലിന്യം നിക്ഷേപിക്കുന്നതെങ്കില്‍ എന്തായിരിക്കും അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു. മാലിന്യ സംസ്കരണത്തിന് വന്‍കിട കേന്ദ്രീകൃത പ്ലാന്റുകള്‍ക്കുപകരം വികേന്ദ്രീകൃത ചെറു പ്ലാന്റുകളാണ് നല്ലത്.
അറബ് വസന്തത്തിന് സമരചത്വരങ്ങളില്‍ ഒരുമിച്ചുകൂടിയ നിരായുധ ജനങ്ങള്‍ക്ക് മൈക്ക് അനുമതി പോലും അധികൃതര്‍ നിഷേധിച്ചിരുന്നു. എന്നിട്ടും മാറ്റം കാംക്ഷിച്ച് അവിടെ കൂടിയ ജനങ്ങള്‍ വിജയം കൈവരിച്ചു. ഇത് അധികാരികള്‍ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. പെട്ടിപ്പാലത്തെ, മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരം ഏത് പൊയ്വാഗ്ദാനങ്ങള്‍ക്കുമുമ്പിലും അവസാനിപ്പിക്കരുതെന്നും എത്ര തിരിച്ചടി നേരിട്ടാലും മുന്നോട്ടുപോകണമെന്നും പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു.

മാലിന്യം നിക്ഷേപിച്ചത് കമ്യൂണിസ്റ്റ്
നേതാക്കളുടെ മുഖത്ത് -അഡ്വ. പൌരന്‍
തലശേãരി പുതിയസ്റ്റാന്‍ഡില്‍ കുടുംബധര്‍ണ പരിപാടിയില്‍ അഡ്വ. പി.എ. പൌരന്‍ സംസാരിക്കുന്നു.
തലശേãരി: ശനിയാഴ്ച രാവിലെ നഗരസഭാ അധികാരികള്‍ മാലിന്യം നിക്ഷേപിച്ചത് പുതിയ സ്റ്റാന്‍ഡിലെ സമരപ്പന്തലിലല്ല, തൊട്ടടുത്ത ആല്‍മരത്തില്‍ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച കമ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങളുടെ മുഖത്താണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ.പി.എ. പൌരന്‍ പറഞ്ഞു. പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ രണ്ടാംഘട്ട സമര പ്രഖ്യാപനത്തിന്റെയും കുടുംബധര്‍ണയുടെയും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പെട്ടിപ്പാലം മാലിന്യപ്രശ്നത്തില്‍ 60 വര്‍ഷം ഉറക്കം നടിച്ച നഗരസഭ ഇന്ന് ഉണര്‍ന്നത് സമരപ്പന്തലില്‍ മാലിന്യം കൊണ്ടിടാനാണ്. ഇത് അങ്ങേയറ്റം നികൃഷ്ടമാണ്. എം.വി. ജയരാജന്‍ ജയിലില്‍ പോയത് വഴിയോരത്ത് പ്രസംഗിക്കാനുള്ള അവകാശം പറഞ്ഞാണ്. ജയരാജന്റെ അതേ പാര്‍ട്ടി ഭരിക്കുന്ന തലശേãരി നഗരസഭയാണിപ്പോള്‍ സമരപ്പന്തലില്‍ മാലിന്യം കൊണ്ടിട്ടത്-പൌരന്‍ ചൂണ്ടിക്കാട്ടി. കക്ഷിരാഷ്ട്രീയക്കാര്‍ മരിച്ചുകൊണ്ടിരിക്കുന്നു എന്നതിന് തെളിവാണ് പെട്ടിപ്പാലം മാലിന്യപ്രശ്നം. ജനങ്ങളുടെ സ്വത്തിനും ആരോഗ്യത്തിനും സുരക്ഷ നല്‍കേണ്ട പ്രഥമ കടമപോലും നഗരസഭ നിറവേറ്റുന്നില്ല. അതേസമയം, രാഷ്ട്രീയം നിലനില്‍ക്കുന്നു. നൂറുകണക്കിന് അമ്മമാരും കുഞ്ഞുങ്ങളും ചേര്‍ന്ന് നടത്തുന്ന പെട്ടിപ്പാലത്തെ സമരം അതാണ് തെളിയിക്കുന്നത് -അദ്ദേഹം പറഞ്ഞു.
കുടുംബധര്‍ണ കെ.എന്‍. സുലൈഖ ഉദ്ഘാടനം ചെയ്തു. പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞികൃഷ്ണന്‍ അടിയോടി പട്ട്യേരി രണ്ടാംഘട്ട സമരപ്രഖ്യാപനം നടത്തി.
റസാഖ് പാലേരി (സോളിഡാരിറ്റി), കെ.എല്‍. അബ്ദുസലാം (ജസ്റ്റീഷ്യ), പള്ളിപ്രം പ്രസന്നന്‍ (പഴശãി സമര സമിതി), റഫീഖ് അണിയാരം, കെ.പി. കുഞ്ഞിമൂസ, കെ. രമേശ് (സമാജ്വാദി ജന പരിഷത്), യു.കെ. സെയ്ത് (ദേശീയപാത സംരക്ഷണസമിതി), ഡോ. ബേബി വര്‍ഗീസ് (പരിസ്ഥിതി പ്രവര്‍ത്തകന്‍), മധു കക്കാട് (കക്കാട് പുഴ സംരക്ഷണ സമിതി), ജബീന ഇര്‍ഷാദ് (മദേഴ്സ് എഗെയ്ന്‍സ്റ്റ് വേസ്റ്റ് ഡംപിങ്), സി.പി. പര്‍വേസ് (മുബാറക് എച്ച്.എസ്.എസ്) എന്നിവര്‍ സംസാരിച്ചു. വത്സരാജ് തില്ലങ്കേരി കവിത ആലപിച്ചു. നവാസ് പാലേരി, അലി പൈങ്ങോട്ടായി എന്നിവര്‍ സമരഗാനങ്ങള്‍ ആലപിച്ചു. പത്രവാര്‍ത്തകളുടെയും സമര ചിത്രങ്ങളുടെയും പ്രദര്‍ശനം സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു.

കുടുംബധര്‍ണ കെ.എന്‍. സുലൈഖ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
സംസ്കാരശൂന്യപ്രവൃത്തി:
സോളിഡാരിറ്റി
സോളിഡാരിറ്റി
തലശേãരി: സമരപ്പന്തലില്‍ മാലിന്യം നിക്ഷേപിച്ച നഗരസഭാ നടപടി ധിക്കാരവും ഇരുളിന്റെ മറവില്‍ നടത്തുന്ന സംസ്കാരശൂന്യ പ്രവൃത്തിയുമാണെന്ന് സോളിഡാരിറ്റി ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തി.
ദുര്‍ഗന്ധ ഭൂമിയില്‍ നിന്ന് ഉയിരെടുത്ത സമരവീര്യത്തെ ഇത്തിരി മാലിന്യം കാട്ടി പേടിപ്പിക്കാമെന്ന് കരുതരുത്. ഒരു ജനതയുടെ ജീവിത മുറവിളിയെ അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ ശക്തമായ ചെറുത്തുനില്‍പ്പുകള്‍ക്ക് നഗര ഭരണാധികാരികള്‍ സാക്ഷ്യം വഹിക്കേണ്ടിവരും -കമ്മിറ്റി ചൂണ്ടിക്കാട്ടി.

No comments:
Post a Comment
Thanks