എക്സ്പ്രസ് വേ ജനകീയമായി
ചെറുക്കും -സോളിഡാരിറ്റി
ചെറുക്കും -സോളിഡാരിറ്റി
കണ്ണൂര്‍: മന്ത്രി ഇബ്രാഹിംകുഞ്ഞ് എക്സ്പ്രസ് വേ പദ്ധതിയുമായി വന്നാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ വീണ്ടും ചെറുക്കുമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ജനങ്ങള്‍ സമ്മതിച്ചാല്‍ എക്സ്പ്രസ് വേ നടപ്പാക്കുമെന്ന മന്ത്രിയുടെ പ്രസ്താവന ജനരോഷം ഇളക്കിവിടാന്‍ മാത്രമേ ഉപകരിക്കൂ.
എക്സ്പ്രസ് വേ എന്നത് കേവലം ഒരു റോഡ് പദ്ധതി അല്ലെന്നും മറിച്ച് കേരളത്തിന്റെ പൊതുഗതാഗത സംവിധാനവും ഭൂമിയും കുത്തകകള്‍ക്ക് പതിച്ചുനല്‍കുന്നതിനുള്ള ഗൂഢപദ്ധതിയാണെന്നും പൊതുസമൂഹം തിരിച്ചറിയുന്നതിനാലാണ് മുന്‍സര്‍ക്കാറുകള്‍ ആ പദ്ധതി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായത്.
ലോകത്ത് എല്ലായിടത്തും തിരിച്ചടികള്‍ നേരിടുന്ന ഘട്ടത്തിലും ആഗോളീകരണ വികസന രീതികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ മന്ത്രിമാര്‍ ശ്രമിക്കുന്നത് സ്വന്തം ലാഭം മാത്രം മുന്‍നിര്‍ത്തിയാണെന്ന് യോഗം കുറ്റപ്പെടുത്തി. മന്ത്രി ഇബ്രാഹിംകുഞ്ഞ് പ്രസ്താവന പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍, ടി.കെ. മുഹമ്മദ് റിയാസ്, എന്‍.എം. ശഫീഖ്, ടി.പി. ഇല്യാസ്, കെ. സാദിഖ് എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment
Thanks