തലശേãരി: പുന്നോല്‍ പെട്ടിപ്പാലത്ത് നഗരസഭ നടത്തുന്ന നിയമവിരുദ്ധ മാലിന്യം തള്ളലിനെതിരെ സമരരംഗത്തുള്ള പൊതുജനാരോഗ്യ സംരക്ഷണ സമിതി കഴിഞ്ഞ 48 ദിവസങ്ങളിലായി നടത്തിവരുന്ന ഉപരോധ സമരത്തിന്റെ ദൃശ്യങ്ങളും പ്രദേശത്തിന്റെ ചരിത്രവും നഗരസഭ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും കോര്‍ത്തിണക്കി നിര്‍മിച്ച ഡോക്യുമെന്ററി ഫിലിം ഇന്ന് 12ന് കണ്ണൂര്‍ പ്രസ്ക്ലബില്‍ സിനിമാ സംവിധായകന്‍ ഷെറി പ്രകാശനം ചെയ്യും. കഥാകൃത്ത് അശ്രഫ് ആഡൂര് ഏറ്റുവാങ്ങും.
ദശാബ്ദങ്ങളായി മാലിന്യ കൂമ്പാരത്തിനിടയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട പുന്നോല്‍ നിവാസികള്‍ സമര ജീവിതത്തിലേക്ക് വഴിമാറ്റപ്പെട്ടതിനെക്കുറിച്ചുള്ള ദൃശ്യാവിഷ്കാരമാണ് ഡോക്യുമെന്ററി. അധികൃതരുടെ ജനാധിപത്യ വിരുദ്ധതയും ഡോക്യുമെന്ററിയില്‍ തുറന്നുകാട്ടുന്നതായി അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ രചന നിര്‍വഹിച്ചത് പി.എം. അബ്ദുനാസര്‍, മുനീര്‍ ജമാല്‍, റംഷീദ് ഇല്ലിക്കല്‍ എന്നിവരാണ്. പുന്നോല്‍ പ്രവാസി കൂട്ടായ്മ (യു.എ.ഇ) നിര്‍മിക്കുന്ന ഡോക്യുമെന്ററിയുടെ വിതരണം പൊതുജനാരോഗ്യ സംരക്ഷണ സമിതിയാണ് .
റംഷീദ് ഇല്ലിക്കല്‍ നേരത്തെ 'പെട്ടിപ്പാലം ഒരു മാലിന്യ ഗ്രാമം' എന്ന ഡോക്യുമെന്ററിയും നിര്‍മിച്ചിരുന്നു.
'മാലിന്യമലകള്‍ തിരിച്ചെടുക്കുക
ഭാവി തലറമുറയെ രക്ഷിക്കുക'
കാമ്പയിന്‍ ഇന്ന് തുടങ്ങും
ഭാവി തലറമുറയെ രക്ഷിക്കുക'
കാമ്പയിന്‍ ഇന്ന് തുടങ്ങും
ന്യൂമാഹി: പെട്ടിപ്പാലത്ത് തലശേãരി നഗരസഭ കുന്നുകൂട്ടിയ മാലിന്യമലകള്‍ തിരിച്ചെടുത്ത് ഭാവിതലമുറയെ രക്ഷിക്കുക എന്ന തലക്കെട്ടില്‍ കാമ്പയിന്‍ ആചരിക്കാന്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി സ്റ്റിയറിങ് കമ്മിറ്റിയുടെയും സമരസഹായ സമിതിയുടെയും സംയുക്ത യോഗം തീരുമാനിച്ചു.
മാലിന്യവിരുദ്ധ സമരം 50 ദിവസം പൂര്‍ത്തിയാകുന്ന തിങ്കളാഴ്ച കാമ്പയിന്‍ ആരംഭിക്കും. കാമ്പയിന്‍ മുദ്രാവാക്യം ജില്ല മുഴുവന്‍ എത്തിക്കാന്‍ മനുഷ്യാവകാശ സംഘടനകളുടെ സഹായം തേടും.
12 ഏക്കറില്‍ വളരെ ഉയരത്തില്‍ കുന്നുകൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കം ചെയ്തില്ലെങ്കില്‍ ഭാവിതലമുറക്കു പോലും അതിന്റെ ഭവിഷ്യത്തുകളിനിന്ന് രക്ഷയുണ്ടാവില്ലെന്ന തിരിച്ചറിവില്‍നിന്നാണ് പുതിയ കാമ്പയിന് രൂപംകൊടുത്തത്.
പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. പി. നാണു, ടി.എം. മമ്മൂട്ടി, എം. അബൂട്ടി, കെ.പി. അബൂബക്കര്‍, ഇ.കെ. യൂസുഫ്, നൌഷാദ് മാടോള്‍, ടി. ഹനീഫ, മഹറൂഫ് അബ്ദുല്ല, മുനീര്‍ ജമാല്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks