ടീച്ചേഴ്സ് കോണ്‍ഫറന്‍സ് ഇന്ന്
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ അധ്യാപികമാരുടെ സംഗമം ഇന്ന് രാവിലെ പത്ത് മണിക്ക് പഴയങ്ങാടി വാദിഹുദയില്‍ നടക്കും. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്യും. 'മാതൃകാ സമൂഹത്തെ രൂപപ്പെടുത്തുന്നതിന്', 'ബഹുസ്വര സമൂഹത്തിലെ അധ്യാപിക' എന്നീ വിഷയങ്ങളില്‍ യഥാക്രമം ഷിഹാബ് ഫാറൂഖ് കോളജ്, യു.പി. സിദ്ദീഖ് മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കും. സംസ്ഥാന സമിതി അംഗം സൌദ പടന്ന, ജില്ലാ പ്രസിഡന്റ് എ.ടി.സമീറ, ടി.കെ. മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിക്കും.
No comments:
Post a Comment
Thanks