വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍
ജില്ലാ പ്രഖ്യാപന സമ്മേളനം
പുതിയ രാഷ്ട്രീയ ഉണര്‍വുണ്ടാകണം
പുതിയ രാഷ്ട്രീയ ഉണര്‍വുണ്ടാകണം
-കൂട്ടില്‍ മുഹമ്മദലി
കണ്ണൂര്‍: സ്വാതന്ത്യ്രാനന്തര ഇന്ത്യയുടെ ആറര പതിറ്റാണ്ട് നീണ്ട രാഷ്ട്രീയാനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പുതിയ രാഷ്ട്രീയ ഉണര്‍വ് ഉണ്ടാകേണ്ടതുണ്ടെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കൂട്ടില്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാതല പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1947ല്‍ നിന്ന് ഇന്നിലേക്ക്എത്തുമ്പോള്‍ രാജ്യം വലിയ പുരോഗതി നേടിയിട്ടുണ്ട്. എന്നാല്‍, ഈ മാറ്റം രാജ്യത്തെ എല്ലാവിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ അനുഭവിക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് ദുഃഖകരം. ഈ അനുഭവ പാഠത്തില്‍നിന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി പിറവിയെടുത്തിട്ടുള്ളത്. നേട്ടങ്ങളെല്ലാം കേവലം നാലുശതമാനം വരുന്ന മേല്‍തട്ടുകാര്‍ തട്ടിയെടുത്തു. നമ്മുടെ ഭരണഘടന എഴുതിയ മഹാന്മാര്‍ സാമൂഹിക നീതിയും സ്വാതന്ത്യ്രവും ജനാധിപത്യവുമെല്ലാം നല്ല രീതിയില്‍തന്നെ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍, നാളിതുവരെയുള്ള അനുഭവം മറിച്ചാണ്. ജനാധിപത്യമെന്നാല്‍ ചെറിയ വിഭാഗത്തിന്റെ മാത്രം ആധിപത്യമായി. മതേതരത്വം ഒരിക്കലും രാജ്യം അനുഭവിച്ചറിഞ്ഞിട്ടില്ല. ഒരു പ്രത്യേക വിഭാഗത്തിന്റെ മേല്‍ക്കോയ്മയാണ് നിലനില്‍ക്കുന്നത്. സാമൂഹിക നീതി 90 ശതമാനത്തിനും ഇന്നും അപ്രാപ്യമാണ്. ഭരണാധികാരികള്‍ സാമ്രാജ്യത്വത്തിന്റെ തീട്ടൂരങ്ങള്‍ക്ക് വിധേയരാകുമ്പോള്‍ രാഷ്ട്രത്തിന്റെ പരമാധികാരം പ്രയോഗത്തില്‍ വരുന്നില്ല. പാര്‍ട്ടികള്‍ പലത് ഒറ്റക്കും കൂട്ടായും നാളിതുവരെ നമ്മെ ഭരിച്ചിട്ടും ഈ ദുരവസ്ഥക്ക് ഒരു മാറ്റവും വന്നില്ല. മാത്രമല്ല, അസമത്വവും ചൂഷണവും മുമ്പത്തേക്കാളും വ്യാപകമാവുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയത്തില്‍ പുതിയ തിരുത്തല്‍ ശക്തിയായി വെല്‍ഫെയര്‍ പാര്‍ട്ടി വരുന്നത്. മൂല്യാധിഷ്ഠിത രാഷ്ട്രീയമെന്ന മുദ്രാവാക്യം ഏറ്റെടുത്തിരിക്കുന്ന പാര്‍ട്ടിക്ക് വലിയ സ്വാധീനം നേടാനാവുമെന്നതില്‍ തര്‍ക്കമില്ല. ബഹുസ്വരതയെഉള്‍ക്കൊണ്ട് നന്മ ആഗ്രഹിക്കുന്ന എല്ലാവരെയും കണ്ണിചേര്‍ത്ത് മുന്നേറുകയാണ് ചെയ്യുക. വനിതാ പ്രാതിനിധ്യ വിഷയത്തില്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധരാണ്. രാഷ്ട്രശില്‍പികളുടെ ക്ഷേമ രാഷ്ട്ര സങ്കല്‍പം യാഥാര്‍ഥ്യമാക്കാന്‍ സന്തുലിതവും പരിസ്ഥിതി സൌഹൃദവുമായ വികസന കാഴ്ചപ്പാടാണ് പാര്‍ട്ടിക്കുള്ളത്. എല്ലാവര്‍ക്കും ജനാധിപത്യത്തിന്റെ ഗുണഭോക്താക്കളാകാനുള്ള അവസരമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എ. അബ്ദുല്‍ ഹകീം ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേമ പിഷാരടി പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറി എ.ഇ. ജോസഫ്, വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരിപ്പുഴ, ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന്‍ കൂടാളി, ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസലാം, ഡോ. ശാന്തി ധനഞ്ജയന്‍, പി. നാണി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. സി. അബ്ദുല്‍ നാസര്‍ സ്വാഗതവും ടോമി ജേക്കബ് നന്ദിയും പറഞ്ഞു.

രാധാകൃഷ്ണന്‍ കൂടാളി (പ്രസി.),
കെ.എല്‍. അബ്ദുല്‍ സലാം (ജന.സെക്ര.)
കെ.എല്‍. അബ്ദുല്‍ സലാം (ജന.സെക്ര.)
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. ജില്ലാ പ്രസിഡന്റായി രാധാകൃഷ്ണന്‍ കൂടാളി, ജനറല്‍ സെക്രട്ടറിയായി അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
പി. നാണി ടീച്ചര്‍ (ചൊക്ലി), ഡോ. ശാന്തി ധനഞ്ജയന്‍ (തളിപ്പറമ്പ്), സൈനുദ്ദീന്‍ കരിവെള്ളൂര്‍, പള്ളിപ്രം പ്രസന്നന്‍ (വൈസ് പ്രസിഡന്റ്), മോഹനന്‍ കുഞ്ഞിമംഗലം, പി.ബി.എം. ഫര്‍മീസ് (കാഞ്ഞിരോട്), ടോമി ജേക്കബ് (രാജഗിരി) (സെക്ര.), വി.കെ. ഖാലിദ് കാടാച്ചിറ (ട്രഷ.) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ജില്ലാ കമ്മിറ്റി അംഗങ്ങളായി രാജീവ് മഠത്തില്‍ പാപ്പിനിശേãരി, സി. അബ്ദുല്‍ നാസര്‍ തലശേãരി, അനൂപ്കുമാര്‍ കൂത്തുപറമ്പ്, ഷാഹിന ലത്തീഫ് കണ്ണൂര്‍, പി.പി. ആയിഷ ടീച്ചര്‍ കണ്ണൂര്‍, കെ. അബ്ദുല്‍ ജബ്ബാര്‍ ഹാജി ഇരിക്കൂര്‍, യു.കെ. സയ്യിദ് തലശേãരി, എ.വി. അബ്ദുല്‍ റഹ്മാന്‍ തലശേãരി, എന്‍.എം. ഷഫീഖ് ഇരിക്കൂര്‍, സി. ഇംതിയാസ് കണ്ണൂര്‍, സി.ടി. ഫൈസല്‍ എടക്കാട്, കെ. സാദിഖ് ഉളിയില്‍, ബി. ഉസ്മാന്‍ ചൊക്ലി, സുനില്‍ കൊയിലേരി എന്നിവരെയും തെരഞ്ഞെടുത്തു.

No comments:
Post a Comment
Thanks