അല്‍ഹുദ സ്കൂളിന് വാഹനം നല്‍കും
കാഞ്ഞിരോട്: വിവിധ രംഗത്ത് നേട്ടം കൈവരിച്ച കാഞ്ഞിരോട് അല്‍ഹുദ ഇംഗ്ലീഷ് സ്കൂള്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും പി.ടി.എ യോഗം അഭിനന്ദിച്ചു. ഉപഹാരമായി വിദ്യാലയത്തിന് രണ്ടു വാഹനങ്ങള്‍ നല്‍കാനും പി.ടി.എ യോഗം തീരുമാനിച്ചു. പി.പി. അബ്ദുറസാഖ് കണ്‍വീനറായി കമ്മിറ്റി രൂപവത്കരിച്ചു. വാഹനഫണ്ട് അഹമ്മദ് പാറക്കലില്‍നിന്ന് വി.പി. അബ്ദുറസാഖ് സ്വീകരിച്ചു. കെ.ടി. മായന്‍, ടി. അബ്ദുല്‍ ഖാദര്‍, ടി. അഹമ്മദ്, എം. മൂസ മാസ്റ്റര്‍ (റിട്ട. ഡി.ഇ.ഒ), പി.സി. റസാഖ്, കെ.ടി. കുഞ്ഞിമൊയ്തീന്‍ എന്നിവര്‍ സംബന്ധിച്ചു.
No comments:
Post a Comment
Thanks