ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, May 8, 2011

AIT

സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: പ്രമുഖ കമ്പ്യൂട്ടര്‍ സെന്റര്‍ ആയ എ.ഐ.ടി കമ്പ്യൂട്ടര്‍ സെന്റര്‍ ഈവര്‍ഷം മുതല്‍ പ്ലസ്ടു, എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിക്കുന്ന, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മഹാത്മ എജുക്കേഷന്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ഫൌണ്ടേഷന്റെ സഹകരണത്തോടെ കമ്പ്യൂട്ടര്‍ പഠനത്തിനായി സ്കോളര്‍ഷിപ് ഏര്‍പ്പെടുത്തുന്നു. പ്ലസ്ടുവിന്റെയും എസ്.എസ്.എല്‍.സിയുടെയും മാര്‍ക്കിന്റെയും എ.ഐ.ടിയില്‍ വെച്ച് നടത്തുന്ന ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്.
രണ്ടു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബത്തിലെ പ്ലസ്ടു, എസ്.എസ്.എല്‍.സി  പാസായവര്‍ക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എ.ഐ.ടിയുടെ കണ്ണൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, പഴയങ്ങാടി, തലശേãരി, കൂത്തുപറമ്പ്, കാഞ്ഞങ്ങാട് എന്നീ സെന്ററുകളില്‍ പ്രവേശനം ലഭിക്കും. താല്‍പര്യമുള്ളവര്‍ Scholarship എന്ന് ടൈപ്പ് ചെയ്ത ശേഷം പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍ എന്നിവ 9400362020 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846090690 നമ്പറില്‍ ബന്ധപ്പെടണം.

No comments:

Post a Comment

Thanks