വെല്‍ഫെയര്‍ പാര്‍ട്ടി
പയ്യന്നൂര്‍ മണ്ഡലം
പ്രഖ്യാപന സമ്മേളനം
പയ്യന്നൂര്‍: ഇന്ത്യന്‍ ഭരണഘടനയെ അവഹേളിക്കുകയും കുത്തക മുതലാളിമാര്‍ക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഒരു ബദല്‍ പ്രസ്ഥാനമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പയ്യന്നൂര്‍ മണ്ഡലം പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം റസാഖ് പാലേരി, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ഡോ. ശാന്തി ധനഞ്ജയന്‍, മോഹനന്‍ കുഞ്ഞിമംഗലം, സൈനുദ്ദീന്‍ കരിവെള്ളൂര്‍, പി.ബി.എം. ഫര്‍മീസ്, അഡ്വ. കെ.എല്‍. അബ്ദുല്‍സലാം, പള്ളിപ്രം പ്രസന്നന്‍, ടോമി ജേക്കബ് എന്നിവര്‍ സംസാരിച്ചു. ജോസഫ്ജോണ്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: ജോസഫ് ജോണ്‍ (പ്രസി.) ശശികല കേളോത്ത് (വൈസ് പ്രസി.) സൈനുദ്ദീന്‍ കരിവെള്ളൂര്‍ (സെക്ര.) വാസുദേവന്‍ നമ്പൂതിരി (ജോ. സെക്ര.) പി.വി. ഹസന്‍കുട്ടി (ട്രഷ.).
ഭാരവാഹികള്‍: ജോസഫ് ജോണ്‍ (പ്രസി.) ശശികല കേളോത്ത് (വൈസ് പ്രസി.) സൈനുദ്ദീന്‍ കരിവെള്ളൂര്‍ (സെക്ര.) വാസുദേവന്‍ നമ്പൂതിരി (ജോ. സെക്ര.) പി.വി. ഹസന്‍കുട്ടി (ട്രഷ.).
No comments:
Post a Comment
Thanks