ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, January 31, 2012

'വിഷന്-2016' പദ്ധതിക്ക് സഹായം ഉറപ്പാക്കും -ബംഗാള്‍ സര്‍ക്കാര്‍

 124 വധൂവരന്മാര്‍ വിവാഹിതരായി
'വിഷന്-2016' പദ്ധതിക്ക് സഹായം
ഉറപ്പാക്കും -ബംഗാള്‍ സര്‍ക്കാര്‍
കൊല്‍ക്കത്ത: ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷനു കീഴിലുള്ള വിഷന്‍ 2016 പദ്ധതിക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. മാള്‍ഡ ജില്ലയില്‍ വിഷന്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച  സമൂഹ വിവാഹചടങ്ങില്‍ സംബന്ധിക്കവെ സംസ്ഥാന വനിതാ-ശിശുക്ഷേമ മന്ത്രി സാബിത്രി മിത്രയാണ് ഇക്കാര്യം അറിയിച്ചത്. പ്രദേശം മുഴുക്കെ ഉത്സവ ഹര്‍ഷം പകര്‍ന്ന സമൂഹ വിവാഹ ചടങ്ങില്‍  ദരിദ്രരായ 124 വധൂവരന്മാര്‍ വിവാഹിതരായി. നേരത്തേ 100 പേരുടെ വിവാഹമായിരുന്നു നിശ്ചയിച്ചിരുന്നത്.
ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷന്‍ ജനറല്‍ സെക്രട്ടറി പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ അധ്യക്ഷത വഹിച്ചു.  ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളിലും ഉടന്‍ സമൂഹ വിവാഹ ചടങ്ങ് നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. സ്ഥലം എം.എല്‍.എ ഹറീം ബക്ഷി ആശംസ നേര്‍ന്നു. മൌലാന നസീറുദ്ദീന്‍ ഖാസ്മി മുസ്ലിം വിവാഹ ഖുതുബ നിര്‍വഹിച്ചു.  മറ്റു മത വിഭാഗങ്ങളില്‍ പെട്ടവരുടെ വിവാഹവും ഇതേ വേദിയില്‍ ആചാരപ്രകാരം നടന്നു. ജമാഅത്തെ ഇസ്ലാമി ബംഗാള്‍ ഘടകം പ്രസിഡന്റ് മൌലാന നൂറുദ്ദീന്‍, മാള്‍ഡ ബി.ഡി.ഒ ഭൂപ്രഭ ബിശ്വാസ്, ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ കെ.കെ. സുഹൈല്‍, ലത്തീഫ് കലൂര്‍, അബ്ദുല്‍ റഫീഖ് എന്നിവര്‍ സംസാരിച്ചു.
സുലൈമാന്‍ (ഹൈലൈറ്റ് ബില്‍ഡേഴ്സ്), വി.പി ലത്തീഫ് ഫോറം ഗ്രൂപ് ഓഫ് കമ്പനീസ്), എം.കെ. ഫാറൂഖ്, അബ്ദുല്‍ റഷീദ് മുരുക്കുംപുഴ, മസൂദ് ആലം എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

No comments:

Post a Comment

Thanks