ചേലോറ മാലിന്യസമരം:
വീട്ടമ്മമാര്‍ ഗ്രാമസഭയിലേക്ക്
മാര്‍ച്ച് നടത്തി
വീട്ടമ്മമാര്‍ ഗ്രാമസഭയിലേക്ക്
മാര്‍ച്ച് നടത്തി
ചേലോറ മാലിന്യവിരുദ്ധ സമരത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് ഗ്രാമസഭ നടക്കുന്ന വട്ടപ്പൊയില്‍ മാപ്പിള എല്‍.പി സ്കൂളിലേക്ക് മാര്‍ച്ച് നടത്തി. കണ്ണൂര്‍ നഗരസഭ ചേലോറയില്‍ മാലിന്യം തള്ളുന്നതിനെതിരെ ഗ്രാമസഭയില്‍ അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേന പാസാക്കി. നഗരസഭയുടെ വിഴുപ്പുഭാണ്ഡം പേറാന്‍ ചേലോറ വാസികള്‍ക്കിനിയാവില്ലെന്നും ഇപ്പോള്‍ നടക്കുന്ന സമരം അന്തിമസമരമാണെന്നും നാട്ടുകാര്‍ പറഞ്ഞു. 1952 മുതലാണ് നഗരസഭ മാലിന്യം ചേലോറയില്‍ തള്ളാന്‍ തുടങ്ങിയത്. ഇതിനകം വിവിധ കാലങ്ങളിലായി നിരവധി സമരങ്ങള്‍ പരിസരവാസികള്‍ നടത്തിയിരുന്നു. ഓരോ സമരത്തിലും നഗരസഭയും ഉദ്യോഗസ്ഥരും നല്‍കിയ ഉറപ്പിലാണ് സമരം നിര്‍ത്തിവെച്ചിരുന്നത്.
No comments:
Post a Comment
Thanks