ഇസ്ലാമിക് അക്കാദമിക്
കോണ്‍ഫറന്‍സിന് നാളെ തുടക്കം
കോണ്‍ഫറന്‍സിന് നാളെ തുടക്കം
മലപ്പുറം: എസ്.ഐ.ഒ സംഘടിപ്പിക്കുന്ന ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് ശനിയാഴ്ച ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയയില്‍ തുടക്കമാവും. ഇസ്ലാമിക ചിന്താപദ്ധതിയെയും വിജ്ഞാനീയങ്ങളെയും സംബന്ധിച്ച് രണ്ടു ദിവസങ്ങളില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ദേശീയ^അന്തര്‍ദേശീയ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇസ്ലാമിക ജ്ഞാനശാസ്ത്രം, ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തം എന്നീ മേഖലകളില്‍ പത്ത് സെഷനുകളിലായി നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ശനിയാഴ്ച രാവിലെ 10ന് ഇമാം ഗസ്സാലി ഹാളില്‍ നടക്കുന്ന ഉദ്ഘാടന സെഷനില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഇസ്ലാമിക് സ്റ്റഡീസിലെ (മലേഷ്യ) ഡോ. എറിക് വിംഗിള്‍, ഡോ. വി.പി. അഹമ്മദ്കുട്ടി ടൊറോണ്ടോ, കശ്മീര്‍ യൂനിവേഴ്സിറ്റിയിലെ ഡോ. നാസി ഹാമിദ് റഫിയാ ബാദി തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് മുഹമ്മദ് അസ്ഹറുദ്ദീന്‍, മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, അബ്ദുല്‍ ഹകീം ഫൈസി (വാഫി വളാഞ്ചേരി), മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് മെമ്പര്‍ അബ്ദുശുക്കൂര്‍ ഖാസിമി, ശൈഖ് മുഹമ്മദ് കാരകുന്ന്, വി.കെ. അലി, കെ.കെ. സുഹറ തുടങ്ങിയവര്‍ സംസാരിക്കും.
തുടര്‍ന്ന് രണ്ടു ദിവസങ്ങളിലായി ഇമാം ശാഫി ഹാള്‍, ഇബ്നു ഖല്‍ദൂന്‍ ഹാള്‍, ഇമാം അബു ഹനീഫ ഹാള്‍ തുടങ്ങിയവയില്‍ ഇസ്ലാമിക പ്രമാണങ്ങളും വ്യാഖാനശാസ്ത്രവും, ഇസ്ലാമിക ചിന്താപദ്ധതിയും സാമൂഹിക സിദ്ധാന്തങ്ങളും, അല്‍ മലകത്തുല്‍ ഫിഖ്ഹിയ, ഫിഖ്ഹ് സമകാലിക പ്രവണതകള്‍, ന്യൂനപക്ഷ കര്‍മശാസ്ത്രം പ്രാദേശിക ഘടകങ്ങളും സാര്‍വലൌകിക മൂല്യങ്ങളും, ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തം^വികാസ പരിണാമങ്ങള്‍, ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തം^സമകാലിക പ്രവണതകള്‍, ആഗോളീകരണം^നവലിബറല്‍ വാദം^ഇസ്ലാമിക രാഷ്ട്രീയം, ഇസ്ലാം, മുസ്ലിം വായനകള്‍: ആധുനികതക്കും സെകുലരിസത്തിനും ശേഷം തുടങ്ങിയ വിഷയങ്ങളില്‍ അക്കാദമിക് സെഷനുകള്‍ നടക്കും. ശനിയാഴ്ച രാത്രി സമീര്‍ ബിന്‍സി ആന്‍ഡ് പാര്‍ട്ടി അവതരിപ്പിക്കുന്ന സൂഫി സംഗീതനിശ നടക്കും.
വിവിധ സെഷനുകളില്‍ ഡോ. മുഹമ്മദ് മുംതാസ് (ഇന്റര്‍ നാഷനല്‍ യൂനിവേഴ്സിറ്റി മലേഷ്യ), ഡോ. ബഹാവുദ്ദീന്‍ നദ്വി, മുജീബ് റഹ്മാന്‍ കിനാലൂര്‍, അമീന്‍ ഉസ്മാനി (ഫിഖ്ഹ് അക്കാദമി ദല്‍ഹി) എം.ടി. അന്‍സാരി (ഹൈദരാബാദ് യൂനിവേഴ്സിറ്റി), ഡോ. ഉബൈദുല്ല ഫഹദ് (അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി) ഡോ. എം.എച്ച്. ഇല്യാസ് (ജാമിഅ മില്ലിയ ഇസ്ലാമിയ) ഡോ. ഫൈസല്‍ ഹുദവി (അലീഗഢ് യൂനിവേഴ്സിറ്റി മലപ്പുറം സെന്റര്‍) ഡോ. സി. ബഷീര്‍ (ദാറുല്‍ ഉലൂം വാഴക്കാട്) സി. ദാവൂദ്, ടി.കെ. ഉബൈദ്, സലിം മൌലവി, വി.എ.എം. അഷ്റഫ്, കെ.കെ. ബാബുരാജ്, ടി. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഇസ്ലാമിക ചിന്തയും പുനഃസംവിധാനവും, ഫിഖ്ഹ് പാരമ്പര്യവും നവോത്ഥാനവും, ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തം: വികാസ പരിണാമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഡോ. നാസി ഹാമിദ് റഫിയാ ബാദി, ഡോ. വി.പി. അഹമ്മദ്കുട്ടി ടൊറോണ്ടോ, ഡോ. ഉബൈദുല്ല ഫഹദ് എന്നിവര്‍ സംസാരിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 500 പ്രതിനിധികള്‍ സംബന്ധിക്കും.
ഞായറാഴ്ച വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി, ടി.കെ. അബ്ദുല്ല, പി.ഐ. നൌഷാദ്, കെ.എന്‍. സുലൈഖ, പി. മുജീബ്റഹ്മാന്‍, ശിഹാബ് പൂക്കോട്ടൂര്‍, കെ.പി. സലാം തുടങ്ങിയവര്‍ സംസാരിക്കും. പ്രദര്‍ശനവും വിവിധ പുസ്തക പ്രസാധകരുടെ സ്റ്റാളും ഒരുക്കും. വാര്‍ത്താസമ്മേളനത്തില്‍ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, സംഘാടക സമിതി ഡയറക്ടര്‍ പി.കെ. സാദിഖ്, കണ്‍വീനര്‍ കെ.വി. സഫീര്‍ഷ, അഷ്റഫ് കൊണ്ടോട്ടി എന്നിവര്‍ സംബന്ധിച്ചു.

No comments:
Post a Comment
Thanks