'മാധ്യമ'ത്തെ കോടതി കയറ്റാന്‍ എന്തിനു
ഭയപ്പെടണം-ഒ. അബ്ദുറഹ്മാന്‍
ഭയപ്പെടണം-ഒ. അബ്ദുറഹ്മാന്‍
കോഴിക്കോട്: ഇ-മെയില്‍ ചോര്‍ത്തല്‍ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമത്തെ കോടതിയില്‍ കയറ്റാന്‍ സര്‍ക്കാര്‍ എന്തിന് ഭയപ്പെടണമെന്ന് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍. കേസെടുക്കുമെന്ന മന്ത്രിസഭാ തീരുമാനം വന്ന അന്നുമുതല്‍ കോടതിയില്‍വെച്ച് കാണാമെന്ന് മാധ്യമം പരസ്യമായി പറഞ്ഞതാണ്. പിന്നെ സര്‍ക്കാറെന്തിനാണ് തിരിച്ചും മറിച്ചും പറയുന്നത്. ഇപ്പോള്‍ ആര്യാടന്‍ മുഹമ്മദ് പറയുന്നത് മന്ത്രിസഭ തകര്‍ന്നാലും വേണ്ടീല മാധ്യമത്തിനെതിരെ കേസെടുക്കണമെന്നാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാത്ത മാധ്യമത്തെ കോടതി കയറ്റിയാല്‍ മന്ത്രിസഭ എങ്ങനെ തകരുമെന്ന് അബ്ദുറഹ്മാന്‍ ചോദിച്ചു. കൊച്ചി മെട്രോക്ക് ആഗോള ടെണ്ടറിന് ശ്രമിച്ചപ്പോള്‍ മാധ്യമം ഇടപ്പെട്ട് പരാജയപ്പെടുത്തിയതാണ് ആര്യാടന്റെ വിദ്വേഷത്തിന് കാരണം. ഇ^മെയില്‍ ചോര്‍ത്തലിനെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തികഞ്ഞ സെക്കുലര്‍ വീക്ഷണമാണ് മാധ്യമം പുലര്‍ത്തുന്നത്. കേരളത്തിനകത്തും പുറത്തുമുണ്ടായ വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മാധ്യമം പുലര്‍ത്തിയ സൂക്ഷ്മതയും കണിശതയും കേരളം കണ്ടതാണ്. ജനാധിപത്യത്തെയും മതേതരത്വത്തെയും ശക്തിപ്പെടുത്തുന്ന നിലപാടാണ് അതിനുള്ളത്. എന്നാല്‍, സാമ്രാജ്യത്വത്തെ ശക്തിയുക്തം എതിര്‍ക്കുക തന്നെ ചെയ്യും. അതിന് കഴിയാത്തകാലം വരുമ്പോള്‍ ഈ പത്രം അച്ചടി നിര്‍ത്തുമെന്നും എഡിറ്റര്‍ പറഞ്ഞു.

No comments:
Post a Comment
Thanks