ചേലോറയില്‍ നഗരസഭയും പൊലീസും
ബലപ്രയോഗം തുടരുന്നു
ബലപ്രയോഗം തുടരുന്നു
നഗരസഭയുടെ മാലിന്യം തള്ളലില്‍ കുടിവെള്ളം മലിനമായതിനാല്‍ ശാശ്വത പരിഹാരംതേടി സമരത്തിലേര്‍പ്പെട്ട ചേലോറ നിവാസികള്‍ക്കെതിരെ പൊലീസ് ബലപ്രയോഗം തുടരുന്നു. ഇന്നലെയും സമരക്കാരെ ബലമായി അറസ്റ്റ് ചെയ്ത് മൂന്ന് ലോറി മാലിന്യം തള്ളി. പത്തോളം സമരക്കാരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തവരുടെ പേരില്‍ കള്ളക്കേസുകള്‍ ചാര്‍ജ് ചെയ്തതായി സമരസമിതി ആരോപിച്ചു. കുടിവെള്ളത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് ഡിസംബര്‍ 26ന് ആരംഭിച്ച സമരം തുടരുകയാണ്. സമരക്കാരുമായി നഗരസഭാ അധികൃതര്‍ നടത്താനിരുന്ന ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. ഈ 27ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താനിരിക്കെ, അതുവരെയെങ്കിലും മാലിന്യം തള്ളരുതെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാലിത് നഗരസഭാ അധികൃതര്‍ അംഗീകരിച്ചിട്ടില്ല. ഇന്നലെ ഒമ്പത് മണി മുതല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടാവുമെന്ന ധാരണയില്‍ രണ്ട് ബസുകളിലും അഞ്ച് ജീപ്പുകളിലും വന്‍ പൊലീസ് സന്നാഹം ട്രഞ്ചിങ് ഗ്രൌണ്ടിന് സമീപം നിലയുറപ്പിച്ചിരുന്നു. എന്നാല്‍, എഴുപതോളം പേരായിരുന്നു സമരപന്തലിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ 11 മണിയോടെ അറസ്റ്റ് ചെയ്തു. ഇന്നലെ ചക്കരക്കല്ല് പൊലീസ് സ്റ്റേഷനിലേക്കാണ് അറസ്റ്റ് ചെയ്തവരെ കൊണ്ടുവന്നത്. വൈകുന്നേരം 3 മണിയോടെ ഇവരെ വിട്ടയച്ചു. ട്രഞ്ചിങ് ഗ്രൌണ്ട് വിഷയത്തില്‍ ജനവികരം മാനിക്കാതെയുള്ള നഗരസഭാ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ചേലോറ നിവാസികള്‍ പറഞ്ഞു.
No comments:
Post a Comment
Thanks