ജില്ലയെ കുരുതിക്കളമാക്കരുത്
-ജമാഅത്തെ ഇസ്ലാമി
-ജമാഅത്തെ ഇസ്ലാമി
കണ്ണൂര്‍: മനുഷ്യജീവനും സ്വത്തിനും നേരെ നടക്കുന്ന കൈയേറ്റങ്ങളും കൊലപാതകങ്ങളും പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ളെന്ന തിരിച്ചറിവ് ഉണ്ടാകണമെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടേറിയറ്റ് പറഞ്ഞു. സംയമനം പാലിക്കാനും അണികളെ നിയന്ത്രിക്കാനും ശ്രമിക്കേണ്ട രാഷ്ട്രീയ നേതൃത്വങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നത് അപലപനീയമാണ്.
സമാധാനം നിലനിര്‍ത്താന്‍ വേണ്ടി അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ തയാറാവണം. കുറ്റവാളികളെ രാഷ്ട്രീയം നോക്കാതെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അക്രമം അമര്‍ച്ച ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. സി.കെ.എ. ജബ്ബാര്‍, കെ.എല്‍. ഖാലിദ്, കളത്തില്‍ ബഷീര്‍, കെ.എം. മഖ്ബൂല്‍ എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment
Thanks