ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, February 26, 2012

പെട്ടിപ്പാലം സമരസമിതി പ്രവര്‍ത്തകര്‍ ലാലൂര്‍ സന്ദര്‍ശിച്ചു

പെട്ടിപ്പാലം സമരസമിതി പ്രവര്‍ത്തകര്‍
ലാലൂര്‍ സന്ദര്‍ശിച്ചു
തലശ്ശേരി: പെട്ടിപ്പാലം മാലിന്യ കേന്ദ്ര ഉപരോധ സമരത്തിന് നേതൃത്വം നല്‍കുന്ന പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തൃശൂര്‍ ലാലൂര്‍ മാലിന്യവിരുദ്ധ സമരസമിതിയുടെ ഉപവാസപ്പന്തലും ട്രഞ്ചിങ് ഗ്രൗണ്ടും പ്രവര്‍ത്തനരഹിതമായ ലാലൂരിലെ മാലിന്യ സംസ്കരണ പ്ളാന്‍റും സന്ദര്‍ശിച്ചു.
ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസറിന്‍െറ നേതൃത്വത്തിലുള്ള സംഘത്തില്‍ സി.പി. അശ്റഫ്, കെ.പി. അബൂബക്കര്‍, അബ്ദുറഹിമാന്‍ കോണിച്ചേരി, ടി.എ. സജ്ജാദ്, റഹിം അച്ചാരത്ത് എന്നിവരാണുണ്ടായിരുന്നത്. കെ.വേണുവിന്‍െറ തൃശൂര്‍ കോര്‍പറേഷനു മുന്നിലെ സത്യഗ്രഹപന്തലില്‍ ലാലൂര്‍ സമരസമിതി ജനറല്‍കണ്‍വീനര്‍ ടി.കെ.വാസുവിന്‍െറ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു.
ലാലൂരില്‍ ആധുനിക സംസ്കരണ പ്ളാന്‍റ് എന്ന പേരില്‍ ആറു വര്‍ഷം മുമ്പ് തുടങ്ങിയ പ്ളാന്‍റ് കഴിഞ്ഞ നാലു വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല. ദ്രവിച്ച കുറേ ഇരുമ്പുകഷണങ്ങളും എല്ലിന്‍ കൂടുകളുമാണ് ഇന്ന് പ്ളാന്‍റില്‍ അവശേഷിക്കുന്നത്. ശുദ്ധവെള്ളം കിട്ടാക്കനിയാണ്. വല്ലപ്പോഴും കോര്‍പറേഷന്‍ വിതരണം ചെയ്യുന്ന ടാങ്കര്‍ വെള്ളമാണ് ദേശവാസികറുടെ ഏക ആശ്രയമെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
പെട്ടിപ്പാലം സമരത്തെ നഖശിഖാന്തം എതിര്‍ക്കുന്ന സി.പി.എം തൃശൂരില്‍ കോര്‍പറേഷനെതിരെ സമരരംഗത്തുണ്ട്.
ലാലൂര്‍ സത്യാഗ്രഹപന്തലില്‍ കേരളത്തിലെ വിവിധ മാലിന്യവിരുദ്ധ സമരസമിതികളുടെ ഒത്തുചേരലില്‍ പെട്ടിപ്പാലത്തെ പ്രതിനിധാനംചെയ്ത് പി.എം. അബ്ദുന്നാസിര്‍ സംസാരിച്ചു. വിളപ്പില്‍ശാല സമരനേതാവ് ബുര്‍ഹാന്‍, ഗ്രോവാസു, പി.ഐ. വാസുദേവന്‍, സി.ആര്‍. നീലകണ്ഠന്‍, റസാഖ് പാലേരി, വിവിധ സമരസമിതി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ലാലൂര്‍ സമരനേതാവ് ടി.കെ. വാസു അധ്യക്ഷത വഹിച്ചു.

No comments:

Post a Comment

Thanks