ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, March 20, 2012

വിദ്യാഭ്യാസ മേഖലയെ അവഗണിച്ചു -എസ്.ഐ.ഒ

വിദ്യാഭ്യാസ മേഖലയെ അവഗണിച്ചു
-എസ്.ഐ.ഒ
കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനും കാര്യമായ പരിഗണനകള്‍ നല്‍കാതെ നിരാശജനകമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന്  എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ കുറ്റപ്പെടുത്തി. കേന്ദ്രം സ്ഥാപിക്കാനുദ്ദേശിക്കുന്ന ഇംഗ്ളീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്സിറ്റിയുടെ ഓഫ് കാമ്പസ് സ്ഥാപിക്കുന്നതിന് സൗകര്യം ഒരുക്കുമെന്ന  ഗവര്‍ണറുടെ നയപ്രഖ്യാപനം ബജറ്റ് മറന്നു.
ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം കാര്യക്ഷമമാക്കുന്നതിന് പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് ഓപണ്‍ സര്‍വകലാശാല സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രിയുടെ കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടും ബജറ്റ് നിശ്ശബ്ദമായി. അറബിക് സര്‍വകലാശാല, പൗരസ്ത്യ ഭാഷാ സര്‍വകലാശാല തുടങ്ങിയവയും മറന്നു.

No comments:

Post a Comment

Thanks