മുണ്ടേരിമൊട്ടയില്‍ വാഹനങ്ങള്‍ക്ക്
നേരെ അക്രമം;
പാര്‍ട്ടി ഓഫിസുകള്‍ തകര്‍ത്തു
പാര്‍ട്ടി ഓഫിസുകള്‍ തകര്‍ത്തു
മുണ്ടേരിമൊട്ട, ചെറുവത്തലമൊട്ട പ്രദേശങ്ങളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വാഹനങ്ങള്‍ക്കുനേരെയും പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെയും വ്യാപക അക്രമം. രണ്ട് ബസുകളും ജീപ്പ്, വാന്‍ എന്നിവയും തകര്‍ത്തു. ചെക്കിക്കുളം, ചെറുവത്തലമൊട്ട എന്നിവിടങ്ങളിലെ സി.പി.എം ഓഫിസുകള്‍ തകര്‍ത്തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന ഏഴുപേര്‍ക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തു. ബസിനുനേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ഈ റൂട്ടില്‍ ബസുകള്‍ ട്രിപ്പ് നിര്‍ത്തിവെച്ചു.
പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു സംഭവം. മൂന്ന് ബൈക്കുകളിലായത്തെിയ സംഘമാണ് അക്രമം നടത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു.
മുണ്ടേരിമൊട്ടയില്‍ റഷീദാസില്‍ മുസ്തഫയുടെ ടൂറിസ്റ്റ് ബസ്, മുണ്ടേരിമൊട്ട ഗംഗയില്‍ പി.വി. ദിവാകരന്‍െറ ദര്‍ശന ബസ് എന്നിവയാണ് തകര്‍ന്നത്. കയ്പക്കീല്‍ മെട്ടയില്‍ പാര്‍ക്കുചെയ്ത ബസായിരുന്നു തകര്‍ത്തത്. ടാറിങ് ജോലിക്കായി സമീപത്ത് നിര്‍ത്തിയിട്ട ജീപ്പിന്‍െറ ഗ്ളാസുകളും തകര്‍ത്തു. വയനാട് മില്‍ക്കിന്‍െറ വിതരണ വാനാണ് അക്രമത്തില്‍ തകര്‍ന്നത്. അക്രമിക്കപ്പെടുമ്പോള്‍ വാനിലുണ്ടായിരുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി ജംഷീറിന് ഗുരുതര പരിക്കേറ്റു. ഇയാളെ കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിയന്നൂര്‍ മുതല്‍ ചെക്കിക്കുളം വരെ സ്ഥാപിച്ച സി.പി.എം കൊടി, കൊടിമരം എന്നിവയും നശിപ്പിച്ചിട്ടുണ്ട്. ചെക്കിക്കുളത്തെ കൃഷ്ണപ്പിള്ള വായനശാല, ചെറുവത്തലമൊട്ടയിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസ് എന്നിവക്കുനേരെയും അക്രമം നടന്നു. വായനശാലക്കുനേരേ ബോംബെറിഞ്ഞതായി സി.പി.എം ആരോപിച്ചു.
പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ മയ്യില്‍ പൊലീസ് കേസെടുത്തു. എ.എസ്.ഐ ദീപക് രാഞ്ജന്‍, സിറ്റി സി.ഐ ടി. അനില്‍കുമാര്‍, ചക്കരക്കല്ല് എസ്.ഐ കെ. രാജീവ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് ശക്തമായ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

No comments:
Post a Comment
Thanks