ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, March 15, 2012

ചേലോറയില്‍ ജയില്‍ മോചിതര്‍ക്ക് സ്വീകരണം; മാലിന്യം തിരിച്ചെടുപ്പിക്കുമെന്ന് സമരക്കാര്‍

ചേലോറയില്‍ ജയില്‍ മോചിതര്‍ക്ക് സ്വീകരണം;
മാലിന്യം തിരിച്ചെടുപ്പിക്കുമെന്ന് സമരക്കാര്‍
 നഗരസഭാ ഓഫിസില്‍ മാലിന്യം വിതറിയ സംഭവത്തില്‍ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച സമരസമിതി പ്രവര്‍ത്തകര്‍ക്ക് ട്രഞ്ചിങ് ഗ്രൗണ്ട് കവാടത്തില്‍ സ്വീകരണം നല്‍കി.  തിങ്കളാഴ്ചയായിരുന്നു ഇവരെ അറസ്റ്റു ചെയ്തത്. അതേസമയം, നഗരസഭ ചേലോറയില്‍ ബലമായി തള്ളിയ മാലിന്യം തിരിച്ചെടുപ്പിക്കുമെന്ന് സമരക്കാര്‍ പറഞ്ഞു. മാലിന്യം തള്ളല്‍ കാരണം പ്രദേശത്തെ കിണറുകളില്‍ കുടിവെള്ളം മലിനമായിരിക്കുകയാണ്.
കുടിവെള്ളത്തിനായി നഗരസഭ ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനം തകരാറിലായിട്ട് ആഴ്ചകള്‍ കഴിഞ്ഞു. പലതവണ അധികൃതരെ അറിയിച്ചെങ്കിലും പരിഹാരമായിട്ടില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈയൊരവസരത്തില്‍ വീണ്ടും മാലിന്യം തള്ളി പ്രദേശവാസികളുടെ കുടിവെള്ളം തടയുന്നത് നീതീകരിക്കാനാവില്ളെന്ന് ഇവര്‍ പറയുന്നു. ജയില്‍മോചിതര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ ചാലോടന്‍ രാജീവന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. മധു, പിഷാരടി, കെ. പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks