ചേലോറയില്‍ സമര സമിതി നേതാവിനെ മര്‍ദിച്ചു
ചേലോറയില്‍ മാലിന്യവിരുദ്ധ സമരസമിതി നേതാവിനുനേരെ ഗുണ്ടാസംഘത്തിന്‍െറ ആക്രമണം. വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ കെ.കെ. മധുവിനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിനു സമീപത്തെ സമരപന്തലില്‍ ഉപവാസമിരിക്കുകയായിരുന്നു ഇദ്ദേഹത്തെ വെള്ള ക്വാളിസ് വാനിലത്തെിയ മൂന്നംഗ സംഘമാണ് മര്‍ദിച്ചത്. ‘ചെയര്‍പേഴ്സന്‍ ശ്രീജയുടെ വീട്ടില്‍ മാലിന്യം തള്ളുമല്ളെടാ’ എന്ന് ആക്രോശിച്ചാണ് മര്‍ദിച്ചതെന്ന് മധു പറഞ്ഞു.
കാല്‍മുട്ടിനും ചുണ്ടിനും തലക്കും സാരമായി പരിക്കേറ്റ് മധു ബോധമറ്റുവീഴുകയായിരുന്നു. സമരസമിതി പ്രവര്‍ത്തകരായ പിഷാരടി, ഷൈജു എന്നിവര്‍ വെള്ളിയാഴ്ച രാവിലെ സ്ഥലത്തത്തെിയപ്പോഴാണ് ബോധമറ്റുകിടക്കുന്ന ഇദ്ദേഹത്തെ കണ്ടത്തെിയത്. തുടര്‍ന്ന് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാംതവണയാണ് ഇദ്ദേഹത്തിന് മര്‍ദനമേല്‍ക്കുന്നത്. കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍െറ ഗുണ്ടാസംഘമാണ് മര്‍ദനത്തിനുപിന്നിലെന്ന് സമരസമിതി ആരോപിച്ചു.
ചേലോറയില്‍ കണ്ണൂര്‍ നഗരസഭ മാലിന്യം തള്ളുന്നതിനെതിരെ പ്രദേശവാസികള്‍ രണ്ടുമാസത്തിലേറെയായി സമരത്തിലാണ്. ഏതാനും ദിവസം മുമ്പ് സമസമിതി പ്രവര്‍ത്തകര്‍ നഗരസഭാ ചെയര്‍പേഴ്സന്‍െറ ചേമ്പറില്‍ മാലിന്യം വിതറിയിരുന്നു. ഇതിന്‍െറ പേരില്‍ 21 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
മര്‍ദനത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് പ്രതിഷേധിച്ചു. ജനകീയ സമരങ്ങളെ മര്‍ദിച്ച് ഒതുക്കുന്നത് ഭരണകൂടഭീകരതയാണെന്നും നീതിബോധമുള്ളവര്‍ സമരരംഗത്തിറങ്ങണമെന്നും പ്രസ്താവനയില്‍ പറഞ്ഞു. കെ.കെ. ഫൈസല്‍, സി.ടി. അശ്കര്‍, സി.ടി. ഷഫീഖ് എന്നിവര്‍ സംസാരിച്ചു. ചേലോറയിലെ സമരത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈവിട്ടത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് പി.ബി.എം. ഫര്‍മീസ് പറഞ്ഞു.
മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് മാലിന്യവിരുദ്ധ സമിതി പ്രവര്‍ത്തകരും നാട്ടുകാരും കണ്ണൂര്‍ നഗരത്തില്‍ പ്രകടനം നടത്തി. സ്റ്റേറ്റ് ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഡിയം കോര്‍ണര്‍ ചുറ്റി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. സമാപന യോഗം പള്ളിപ്രം പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ശഫീഖ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍, കലാകുടം രാജു, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. ചാലോടന്‍ രാജീവന്‍ അധ്യക്ഷത വഹിച്ചു.

No comments:
Post a Comment
Thanks