പെട്ടിപ്പാലത്ത് പൊലീസ് സഹായത്തോടെ
മാലിന്യം തള്ളാന്‍ ശ്രമം; ഒടുവില്‍ ഉപേക്ഷിച്ചു

തലശ്ശേരി: പെട്ടിപ്പാലത്ത് പൊലീസ് സഹായത്തോടെ മാലിന്യം തള്ളാന്‍ തീരുമാനിച്ച് സര്‍വ ഒരുക്കങ്ങളും നടത്തിയെങ്കിലും സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവസാന നിമിഷം ഉപേക്ഷിച്ചു. വെള്ളിയാഴ്ച രാവിലെ ആറോടെ പെട്ടിപ്പാലത്ത് പൊലീസ് സംരക്ഷണയില്‍ മാലിന്യം നിക്ഷേപിച്ചേക്കുമെന്ന വിവരം വ്യാഴാഴ്ച ഉച്ചക്കേ പുറത്തായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ തലശ്ശേരി ഡിവിഷന് കീഴിലുള്ള തലശ്ശേരി, ധര്‍മടം, ന്യൂമാഹി സ്റ്റേഷനുകളിലെ എസ്.ഐമാരടക്കം പൊലീസ് പട തലശ്ശേരി സി.ഐ എം.പി. വിനോദിന്‍െറ നേതൃത്വത്തില്‍ സ്റ്റേഷന് മുന്നില്‍ തയാറായി നിന്നു. മാലിന്യം വഹിച്ച ആറ് വാഹനങ്ങള്‍ പെട്ടിപ്പാലത്തേക്ക് തിരിക്കാന്‍ സ്റ്റേറ്റ് ബാങ്കിന് സമീപം, സൈദാര്‍പള്ളി എന്നിവിടങ്ങളിലും തയാറായി. നഗരസഭാ ഉദ്യോഗസ്ഥരും ഇവിടെ തമ്പടിച്ചിരുന്നു. വിവരം നേരത്തെ അറിഞ്ഞതിനാല്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെകൊണ്ട് സ സമരപന്തല്‍ നിറഞ്ഞിരുന്നു.
സമര നേതാക്കള്‍ ഇതിനിടെ ഉന്നത രാഷ്ട്രീയ നേതാക്കളെ വിളിച്ച് പൊലീസ് ഇടപെട്ടാല്‍ സ്ഥിതി വഷളാകുമെന്ന മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരത്ത് നിന്ന് നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഉദ്യമത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു. അതേസമയം, പൊലീസ് പിന്തിരിഞ്ഞിട്ടും നഗരസഭ അധികാരികള്‍ സ്റ്റേഷനിലത്തെി എന്തു വില കൊടുത്തും മാലിന്യം നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടതായി അറിയുന്നു.
പിറവം തെരഞ്ഞെടുപ്പിന് മുമ്പ് വിളപ്പിന്‍ശാലയില്‍ നടന്നതുപോലുള്ള ചെറുത്തുനില്‍പ് പെട്ടിപ്പാലത്ത് ഉണ്ടാകരുത് എന്നതിനാലാണ് തലസ്ഥാനത്ത് നിന്ന് തന്നെ പൊലീസ് ആക്ഷന്‍ വിലക്കിയതെന്ന് അറിയുന്നു. തെരഞ്ഞെടുപ്പിനു ശേഷം ആകാമെന്നാണത്രെ മുകളില്‍ നിന്നുള്ള നിര്‍ദേശം. ന്യൂമാഹി പ്രദേശത്ത് റെയ്ഡ് നടക്കുന്നുണ്ട് എന്ന് പറഞ്ഞാണ് പൊലീസുകാരെ തലശ്ശേരിയില്‍ വിന്യസിച്ചത്.
ക്രമസമാധാന പ്രശ്നമെന്ന നിലയില്‍ പെട്ടിപ്പാലത്ത് ഇടപെടാന്‍ സാധിക്കില്ളെന്നാണ് പൊലീസ് നിലപാട്. ഹൈകോടതി ഉത്തരവനുസരിച്ച് പാതയോരം തടസ്സപ്പെടുത്തല്‍ എന്ന വകുപ്പനുസരിച്ച് നടപടിക്ക് കഴിയില്ളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആറ്റുകാല്‍ പൊങ്കാല സംഭവത്തില്‍ കേസെടുത്തതിനെ തുടര്‍ന്ന് വിവാദമായ ഉത്തരവാണിത്. തലശ്ശേരി നഗരസഭയുടെ അനധികൃത മാലിന്യനിക്ഷേപത്തിനെതിരെ ഒക്ടോബര്‍ 31 മുതലാണ് പെട്ടിപ്പാലത്ത് അനിശ്ചിതകാല സമരം ആരംഭിച്ചത്.

No comments:
Post a Comment
Thanks