പെട്ടിപ്പാലം പൊലീസ് മര്‍ദനം
പ്രതിഷേധാര്‍ഹം -ജി.ഐ.ഒ
പ്രതിഷേധാര്‍ഹം -ജി.ഐ.ഒ
കോഴിക്കോട്: ജീവിക്കാനുള്ള സമരത്തില്‍ ഏര്‍പ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാരെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി പി. റുക്സാന പറഞ്ഞു.
പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ സ്ത്രീകളെ റുക്സാന,സംസ്ഥാന വൈസ് പ്രസിഡന്‍റ് എം. കദീജ, ജില്ലാ പ്രസിഡന്‍റ് ടി.കെ. ജംഷീറ, ജി.ഐ.ഒ ജില്ലാസമിതിയംഗങ്ങള്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ സ്ത്രീകളെ റുക്സാന,സംസ്ഥാന വൈസ് പ്രസിഡന്‍റ് എം. കദീജ, ജില്ലാ പ്രസിഡന്‍റ് ടി.കെ. ജംഷീറ, ജി.ഐ.ഒ ജില്ലാസമിതിയംഗങ്ങള്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
പൊലീസ് നടപടി ജനാധിപത്യത്തോടുള്ള
വെല്ലുവിളി -സര്‍വോദയ മണ്ഡലം
വെല്ലുവിളി -സര്‍വോദയ മണ്ഡലം
തലശ്ശേരി: ശുദ്ധവായു, ശുദ്ധജലം എന്നീ ജന്മാവകാശങ്ങള്‍ക്കായി പുന്നോല്‍ പെട്ടിപ്പാലത്തെ ജനങ്ങള്‍ ദീര്‍ഘനാളായി നടത്തിവരുന്ന സമാധാനപരമായ സമരം പൈശാചികമായ ക്രൂരതയോടെ അടിച്ചമര്‍ത്തുന്ന ഭരണാധികാരികളുടെയും പൊലീസിന്‍െറയും സമീപനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് തലശ്ശേരിയില്‍ ചേര്‍ന്ന സര്‍വോദയ മണ്ഡലം, ഗാന്ധിദര്‍ശന്‍ എന്നിവയുടെ നേതൃയോഗം അഭിപ്രായപ്പെട്ടു.
സകല മര്യാദകളും കാറ്റില്‍പറത്തി കൈക്കുഞ്ഞുങ്ങളെപ്പോലും വേട്ടയാടിയതും രാഷ്ട്രപിതാവിന്‍െറ പടമുള്‍പ്പെടെ അഗ്നിക്കിരയാക്കിയതും മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യങ്ങളാണ്. സംഭവത്തിന് ഉത്തരവാദികളായവരുടെ പേരില്‍ നിയമ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.പി.എ. റഹീം അധ്യക്ഷത വഹിച്ചു. എം.പി. ബാലകൃഷ്ണന്‍, ആര്‍.കെ. മോഹന്‍ദാസ്, വിജയന്‍ കൈനാടത്ത്, എ.കെ. സുരേശന്‍ എന്നിവര്‍ സംസാരിച്ചു.

‘പഞ്ചായത്ത് അധികാരം
വിനിയോഗിക്കണം’
വിനിയോഗിക്കണം’
മാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്ത് രേഖാമൂലം ആവശ്യപ്പെട്ടിട്ടും അത് ലംഘിച്ച് പെട്ടിപ്പാലത്ത് മാലിന്യം തള്ളിയതിനെതിരെ പഞ്ചായത്ത് ശക്തമായി പ്രതികരിക്കണമെന്ന് സോളിഡാരിറ്റി ന്യൂമാഹി ഏരിയ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കുവേണ്ടി പഞ്ചായത്തിരാജ് അധികാരങ്ങള്‍ വിനിയോഗിക്കാന്‍ പഞ്ചായത്ത് തയാറാകണം. ഏരിയ പ്രസിഡന്‍റ് സി.എച്ച്. മുജീബ്റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സാലിഹ് മുഹമ്മദ്, ഫൈസല്‍, ഫിര്‍ദൗസ്, കെ.കെ. നിസാര്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks