എസ്.ഐ.ഒ ജില്ലാ കായികമേള തുടങ്ങി
കണ്ണൂര്‍: എസ്.ഐ.ഒ ജില്ലാ കായിക മേള പെരിങ്ങാടി അല്‍-ഫലാഹ് കാമ്പസില്‍ തുടങ്ങി. അല്‍-ഫലാഹ് ഹെഡ്മസ്റ്റര്‍ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. വിവിധ മത്സര വിഭാഗത്തില്‍ വിജയികള്‍: (ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ യഥാക്രമം): 1. പഞ്ചഗുസ്തി സീനിയര്‍ വിഭാഗം: സാദിഖ്, റിവിന്‍ ജാസ്. പഞ്ചഗുസ്തി ജൂനിയര്‍: ജുനൈദ്, നാഫിഅ്. ചെസ്: അഫ്സല്‍, ഹഫീഫ്. ക്രിക്കറ്റ്: ചൊക്ളി ഏരിയ, തലശ്ശേരി ഏരിയ. കമ്പവലി: ചൊക്ളി ഏരിയ, അല്‍ഫലാഹ് കാമ്പസ് ഏരിയ.സമ്മാനദാനം അല്‍ ഫലാഹ് കോളജ് ലെക്ചറര്‍ ഷംസീര്‍ നിര്‍വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കണ്‍വീനര്‍ ഫഹദ് അഴിയൂര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.ഫുട്ബാള്‍, ബാഡ്മിന്‍റണ്‍, കബഡി മത്സരങ്ങള്‍ ശനിയാഴ്ചയും അത്ലറ്റിക്സ് മേയ് മൂന്നിനും നടക്കും.
No comments:
Post a Comment
Thanks