പ്രാകൃതം, അപലപനീയം -ആരിഫലി
കോഴിക്കോട്: റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍െറ കൊലപാതകം പ്രാകൃതവും കേരളീയസമൂഹത്തിന് അപമാനകരവുമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. രാഷ്ട്രീയമായ ആരോപണ പ്രത്യാരോപണങ്ങളിലല്ല, ഈ നീചകൃത്യത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിനുമുമ്പില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ക്വട്ടേഷന്‍ സംഘത്തിലേക്കത്തെിയിരിക്കുന്ന പ്രാഥമിക അന്വേഷണം വന്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് വ്യക്തമാക്കുന്നു. ജനാധിപത്യത്തെക്കുറിച്ചും തീവ്രവാദത്തെക്കുറിച്ചും വലിയവായില്‍ സംസാരിക്കുന്ന കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഭീകരമുഖമാണ് ഇതിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. പരിഷ്കൃത സമൂഹമെന്ന നിലയില്‍ കേരളത്തില്‍ കൊലപാതക രാഷ്ട്രീയത്തിന് അറുതിവരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അമീര്‍ ഓര്‍മപ്പെടുത്തി.
No comments:
Post a Comment
Thanks