രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായുള്ള
മനുഷ്യഹത്യ -സോളിഡാരിറ്റി
മനുഷ്യഹത്യ -സോളിഡാരിറ്റി
തിരുവനന്തപുരം: ഒഞ്ചിയത്തെ റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍െറ നിഷ്ഠുരമായ കൊലപാതകം വിലകുറഞ്ഞ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായുള്ള മനുഷ്യഹത്യയാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് വേളം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചന്ദ്രശേഖരന്‍െറ രാഷ്ട്രീയ എതിരാളികളായ സി.പി.എം തങ്ങളുടെ ശക്തനായ ഒരു പ്രതിയോഗിയെ വകവരുത്താന്‍ ചെയ്തതാണെങ്കിലും സി.പി.എമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ എതിരാളികള്‍ ചെയ്തതാണെങ്കിലും ഇത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായുള്ള മനുഷ്യഹത്യയാണ്. മുഴുവന്‍ ആളുകളും ഈ കാപാലിക കൃത്യത്തിനെതിരെ രംഗത്ത് വരണം. കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് അമീര്‍ കണ്ടല്‍, സെക്രട്ടറി ആരിഫ്.എം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:
Post a Comment
Thanks