അറസ്റ്റ് മുസ്ലിം വേട്ടയുടെ തുടര്‍ച്ച
-സോളിഡാരിറ്റി
കോഴിക്കോട്: പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അഡ്വ. എസ്. ഷാനവാസിനെ അറസ്റ്റ് ചെയ്ത നടപടി ഇ-മെയില്‍ ചോര്‍ത്തലിലൂടെ പുറത്തുവന്ന മുസ്ലിം വേട്ടയുടെ തുടര്‍ച്ചയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഡ്വ. ഷാനവാസിന്‍െറ അറസ്റ്റിന്‍െറ കാരണം വാര്‍ത്ത പുറത്തുകൊണ്ടു വരുന്നതില്‍ പങ്കുവഹിച്ചു എന്നതാണ്. -സോളിഡാരിറ്റി
അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനെതിരെയുള്ള സര്‍ക്കാറിന്‍െറ കൈയേറ്റ ശ്രമമാണിത്. മനുഷ്യാവകാശ പ്രവര്‍ത്തകരെയും ജനകീയ സമരക്കാരെയും അണിനിരത്തി മുസ്ലിം വേട്ടയെ ചെറുത്തു തോല്‍പിക്കുമെന്നും നൗഷാദ് പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം.സി. സുബ്ഹാന്‍ബാബു, മീഡിയാ സെക്രട്ടറി സി.എ. ശരീഫ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
No comments:
Post a Comment
Thanks