യുവജന സംഗമം
ചക്കരക്കല്ല്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കാഞ്ഞിരോട് ഏരിയയുടെ ആഭിമുഖ്യത്തില്‍ താഴെ മൗവ്വഞ്ചേരിയില്‍ യുവജന സംഗമം സംഘടിപ്പിച്ചു. മദ്യവര്‍ജന സമിതി സെക്രട്ടറി ടി.പി.ആര്‍. നാഥ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരോട് ഏരിയാ പ്രസിഡന്‍റ് കെ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍, കെ. സാദിഖ് എന്നിവര്‍ സംസാരിച്ചു. മുനീര്‍ അഞ്ചരക്കണ്ടി സ്വാഗതവും സി.ടി. ഷഫീഖ് നന്ദിയും പറഞ്ഞു. ഗാനമേളയും അരങ്ങേറി.
No comments:
Post a Comment
Thanks